|    Oct 15 Mon, 2018 9:17 pm
FLASH NEWS

വേറിട്ട സമരവുമായി കിരണ്‍ബാബു

Published : 15th September 2017 | Posted By: fsq

 

കോഴിക്കോട്: ധനികനായി ജനിച്ച തന്നെ സര്‍ക്കാര്‍ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ യാചകനാക്കി മാറ്റിയെന്നാരോപിച്ച് അഴിമതി വിരുദ്ധ ജനകീയ കേന്ദ്രം പ്രസിഡന്റ് ബി കിരണ്‍ബാബു ഏക ദിന ബന്ധിത-മൗന ഉപവാസ സമരം നടത്തി. വായും കൈയും കാലും ചങ്ങലയിട്ടു പൂട്ടി മുതലക്കുളത്തുള്ള കെഎഫ്‌സി ഓഫിസിനു മുന്നില്‍ അഴമതി വിരുദ്ധ ജനകീയ കേന്ദ്രത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം. ഇദ്ദേഹത്തിന്റെ സമ്പാദ്യമായ 72.50 ലക്ഷം രൂപയും കെഎഫ്‌സിയില്‍ നിന്ന് വായ്പയെടുത്ത 17.50 രൂപയും മുടക്കി പാവങ്ങാട് നിര്‍മിച്ച ബാപ്പയില്‍ പാലസ് എന്ന കെട്ടിടം ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്തും വ്യാജ രേഖകള്‍ ചമച്ചും കെഎഫ്‌സി തട്ടിയെടുത്തുവെന്നാണ് ആരോപണം. ഇതിനെതിരേ 12 വര്‍ഷമായി ഇദ്ദേഹം നിയമപോരാട്ടം നടത്തിവരികയാണ്. ഇത്തരത്തില്‍ ധനകാര്യ സ്ഥാപനങ്ങളുടെ കെണിയില്‍പെടുന്ന പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടിക്കൂടിയാണ് ഈ പോരാട്ടമെന്നും പൊതുജനങ്ങളെ ഇക്കാര്യമറിയിക്കാനാണ് ഇത്തരമൊരു സമരമാര്‍ഗം തിരഞ്ഞെടുത്തതെന്നും അഴിമതിവിരുദ്ധ കേന്ദ്രം ഭാരവാഹികള്‍ പറഞ്ഞു. ഈ പ്രശ്‌നം ഉന്നയിച്ചുകൊണ്ടുള്ള പരാതി പ്രധാനമന്ത്രിക്കും കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനും നല്‍കിയിട്ടുണ്ട്. സമരം വിനോദ് മേക്കോത്ത് ഉദ്ഘാടനം ചെയ്തു. അഴിമതി വിരുദ്ധ ജനകീയ കേന്ദ്രം രക്ഷാധികാരി എ ജനാര്‍ദ്ദനന്‍, ജനറല്‍ സെക്രട്ടറി കെ വി ജനാര്‍ദ്ദനന്‍, അഡ്വ. ജയദീപ്, എം കെ ജനാര്‍ദ്ദനന്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss