|    Mar 18 Sun, 2018 9:05 pm
FLASH NEWS

വേറിട്ട വിരുന്നൊരുക്കി വൊക്കേഷണല്‍ എക്‌സ്‌പോ

Published : 10th November 2016 | Posted By: SMR

മൂവാറ്റുപുഴ: റവന്യൂജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ചു ആദ്യമായി സംഘടിപ്പിച്ച മേഖല വൊക്കേഷണല്‍ എക്‌സ്‌പോ ശ്രദ്ധേയമായി. എറണാകുളം, കോട്ടയം ജില്ലകളിലെ 65-ാളം വിഎച്ച്എസ് സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് രണ്ടുദിവസമായി നടക്കുന്ന എക്‌സ്‌പോയില്‍ പങ്കെടുക്കുന്നത്. പഠനവിഷയങ്ങളുടെ ഭാഗമായി നിര്‍മിച്ച ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയുമാണ് പ്രധാനമായും നടക്കുന്നത്. പാഠ്യവിഷയത്തിനനുസരിച്ച് വിദ്യാര്‍ഥികള്‍ നിര്‍മിച്ച വസ്തുക്കള്‍ കുട്ടികളുടെ വൈഭവം പ്രകടമാക്കുന്നതായിരുന്നു.വൈക്കം എസ്എംഎസ്എന്‍ വിഎച്ച്എസ്ഇ വിദ്യാര്‍ഥികള്‍ നിര്‍മിച്ച എല്‍ഡിഡി ബള്‍ബുകള്‍, ട്യൂബുകള്‍, സ്റ്റാര്‍ മെറ്റീരിയല്‍ ലൈറ്റുകള്‍, സണ്‍ ഫഌവര്‍ എല്‍ഇഡി ലൈറ്റുകള്‍ തുടങ്ങിയവ പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചു. നാട്ടകം ഗവണ്‍മെന്റ് വിഎച്ച്എസ്‌സ് ഡയറി ടെക്‌നോളി വിദ്യാര്‍ഥികള്‍ തയാറാക്കിയത് ചോക്ലേറ്റ് ലഡു, പനീര്‍ പേട തുടങ്ങിയവയാണ്.മരട് ഗവണ്‍മെന്റ് വിഎച്ച്എസ്എസിലെ പ്രിന്റിങ് ടെക്‌നോളജി വിദ്യാര്‍ഥികള്‍ നിര്‍മിച്ച ബുക്കുകള്‍, റെക്കോര്‍ഡുകള്‍, ടെലഫോണ്‍ ഡയറി, പോസ്റ്റര്‍ കവര്‍,  കോട്ടയം പാമ്പാടി പോളിമര്‍ ടെക്‌നോളജി വിഎച്ച്എസ്എസ് വിദ്യാര്‍ഥികള്‍ നിര്‍മിച്ച റബര്‍ഗ്ലൗസുകള്‍, റബര്‍ ബാന്‍ഡുകള്‍, ടേബിള്‍ മാറ്റുകള്‍, ഡോര്‍മാറ്റുകള്‍, ഫിംഗര്‍ ക്യാപുകള്‍, പേപ്പര്‍ വെയിറ്റ് തുടങ്ങിയ  ഉല്‍പന്നങ്ങളും പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചു. വെളിയന്നൂര്‍ വന്ദേമാതരം എന്‍എസ്എസ് സ്‌കൂള്‍  വിദ്യാര്‍ഥികള്‍ നിര്‍മിച്ചത് ഗുണമേന്മയേറിയ നോട്ട്ബുക്കുകളാണ്. മാറാടി ഗവണ്‍മെന്റ് വിഎച്ച്എസ്എസിലെ അഗ്രികള്‍ച്ചര്‍ വിഭാഗം വിദ്യാര്‍ഥികള്‍ പപ്പായ കൊണ്ടുണ്ടാക്കിയ നൂറോളം വിഭവങ്ങളുമായാണ് എത്തിയത്. അവര്‍ തയാറാക്കിയ  ഉല്‍പന്നങ്ങളുടെ വിവരങ്ങളടങ്ങിയ കൈപ്പുസ്തകവും ഇവരുടെ സ്റ്റാളില്‍ വിതരണം ചെയ്യുന്നുണ്ട്. തലയോലപ്പറമ്പ് ബ്രഹ്മമംഗലം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സ്വന്തമായി കൃഷി ചെയ്ത് വിളയിച്ച മുളക്, തക്കാളി, വഴുതന, തെങ്ങിന്‍തൈ പാവയ്ക്ക കൊണ്ടു നിര്‍മിച്ച ഉല്‍പന്നങ്ങള്‍ എന്നിവ സ്റ്റാളില്‍ നിന്നു വാങ്ങുന്നതിനുള്ള സൗകര്യവും ലഭ്യമായിരുന്നു. കോട്ടയം കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ എടിഎം വൈന്‍ഡിങ് മെഷീന്റെ മോഡലുമായാണ് എത്തിയത്. ഇവയുടെ പ്രവര്‍ത്തനവും ഇവര്‍ വിവരിച്ചുനല്‍കി.മൂവാറ്റുപുഴ തര്‍ബിയത്ത് വിഎച്ച്എസ്ഇയിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികള്‍ തയാറാക്കിയ വെബ്‌സൈറ്റ്, സിസിടിവി മുതലായവ കരിക്കുലം വിഭാഗത്തില്‍ പ്രധാന ആകര്‍ഷകങ്ങളായിരുന്നു. വിഎച്ച്എസ്ഇ, ടെക്‌നിക്കല്‍ സ്‌കൂള്‍ ഓട്ടോമൊബൈല്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ച വെഹിക്കിള്‍ ലൈറ്റിങ് സിസ്റ്റം, ഫോര്‍ സ്റ്റോക്ക് പെട്രോള്‍ എന്‍ജിന്‍ വര്‍ക്കിങ് മോഡല്‍, ഓട്ടോ ക്ലയിം ആന്‍ഡ് റിവേഴ്‌സ് സീസണ്‍ സിസ്റ്റം ഇന്നവേറ്റീവ് വിഭാഗത്തില്‍ ഗവണ്‍മെന്റ് വിഎച്ച്എസ്ഇയിലെ വിദ്യാര്‍ഥികള്‍ മുട്ടക്കോഴി വളര്‍ത്തുന്നതിന്റെ സ്റ്റില്‍മോഡല്‍ എന്നിവയും പ്രദര്‍ശിപ്പിച്ചു.േ

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss