|    Jul 16 Mon, 2018 10:15 pm
FLASH NEWS

വേറിട്ട കാഴ്ചയായി പെണ്‍പുലികളും

Published : 8th September 2017 | Posted By: fsq

 

തൃശൂര്‍: പുലിയുടെ ശൗര്യഭാവവുമായി ഇത്തവണ മടവിട്ടിറങ്ങിയത് 11 പെണ്‍പുലികള്‍. കോട്ടപ്പുറം ടീമിന് വേണ്ടി അധ്യാപകരും അഭിഭാഷകരും വിദ്യാര്‍ഥിനിയുമടക്കം വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 11 സ്ത്രീകളാണ് പുലിവേഷം കെട്ടിയത്. അധ്യാപകരായ അജിത കോഴിക്കോട്, പ്രസന്ന പാര്‍വ്വതി മലപ്പുറം, രമണി പാലക്കാട്, അഭിഭാഷകരായ ഷേര്‍ളി, സ്‌നേഹ തിരുവന്തപുരം, പ്ലസ്ടു വിദ്യാര്‍ഥിനിയായ ഹര്‍ഷ മലപ്പുറം, ബിസിനസ്സുകാരിയായ നിധി പത്തനംതിട്ട, സൂര്യപ്രിയ കോഴിക്കോട്, കുടുംബശ്രീ പ്രവര്‍ത്തകയായ ഗീത തൃശൂര്‍, രമ കണ്ണൂര്‍, കമല പാലക്കാട്, നാടക പ്രവര്‍ത്തകയായ സുജാത എന്നിവര്‍ കാണികളില്‍ ആവേശം പടര്‍ത്തി സ്വരാജ് റൗണ്ടില്‍ നിറഞ്ഞാടി. പുലിക്കളി പരിശീലകനായ അപ്പുആശാനാണ് പെണ്‍പുലികള്‍ക്ക് പരിശീലനം നല്‍കിയത്. ഇന്നലെ രാവിലെ 10 മുതല്‍ തന്നെ പുലിവേഷം കെട്ടിത്തുടങ്ങി.  കഴിഞ്ഞ വര്‍ഷമാണ് വിങ്‌സ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ ആദ്യമായി മൂന്ന് പെണ്‍പുലികള്‍ പുളിക്കളിക്കിറങ്ങിയത്. തന്റേടത്തോടെ ഇടം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് പെണ്‍പുലികളെ രംഗത്തിറക്കുന്നതെന്ന് വിങ്‌സ് സംസ്ഥാന പ്രസിഡന്റ് വിനയ പറഞ്ഞു. വിങ്‌സ് ഭാരവാഹികളായ ബൈജു ഗംഗാധരന്‍, കെ അനിത എന്നിവരാണ് പെണ്‍പുലികളെ ഒരുക്കാന്‍ നേതൃത്വം നല്‍കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss