വേര്‍പെടുത്താത്ത ഏറ്റവും വലിയ വജ്രം ലേലത്തിന്
Published : 30th June 2016 | Posted By: SMR
ലണ്ടന്‍: ലോകത്തില്‍ കണ്ടുപിടിച്ചിട്ടുള്ളവയില് ഏറ്റവും വലിയ, മുറിക്കാത്ത വജ്രം ലണ്ടനില്‍ ലേലത്തിനു വയ്ക്കുന്നു. 1109 കാരറ്റുള്ള വജ്രമാണിത്. പ്രമുഖ ലേല സ്ഥാപനമായ സോത്ബിയാണ് 70 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ വിലയിട്ട് വജ്രം ലേലത്തിനെത്തിക്കുന്നത്. ടെന്നീസ് പന്തിന്റെ വലുപ്പമുള്ള വജ്രം 2015 നവംബറിലാണ് ബോട്സ്വാനയിലെ ഖനിയില്‍നിന്നു കനേഡിയന്‍ മൈനിങ് സ്ഥാപനം കണ്ടെടുത്തത്. ലെസ്ഡി ലാ റോണ എന്ന പേരുള്ള ഇതിന് രണ്ടര ദശലക്ഷം മുതല്‍ മൂന്നു ദശലക്ഷം വരെ വര്‍ഷം പഴക്കമുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വജ്രങ്ങള്‍ കുഴിച്ചെടുക്കാറുണ്ടെങ്കിലും നൂറ്റാണ്ടിനിടയ്ക്ക് ലെസ്ഡി ലാ റോണയുടെ അത്ര ഗുണമേന്മയും വലുപ്പവുമുള്ള വജ്രം ലഭിച്ചിട്ടില്ല.
1905ല്‍ സൗത്ത് ആഫ്രിക്കയില്‍നിന്നു കണ്ടെടുത്ത 3016 കാരറ്റുള്ള കള്ളിനന് വജ്രം ഒമ്പതു വജ്രങ്ങളാക്കി മാറ്റിയിരുന്നു. ഇത് ബ്രിട്ടിഷ് രാജവംശത്തിന്റെ കിരീടത്തിലാണ് പതിച്ചിട്ടുള്ളത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.