|    Oct 20 Sat, 2018 3:16 am
FLASH NEWS

വേമ്പനാട്ട് കായലില്‍ മല്‍സ്യ മോഷണം വ്യാപകം

Published : 12th September 2017 | Posted By: fsq

 

ആലപ്പുഴ: വേമ്പനാട്ട് കായലില്‍ ഉള്‍നാടന്‍ മല്‍സ്യത്തൊഴിലാളികള്‍ മല്‍സ്യബന്ധനത്തിന് വിരിക്കുന്ന വലകളില്‍ നിന്നും മല്‍സ്യങ്ങള്‍ വ്യാപകമായി മോഷ്ടിക്കുന്നതായി ആക്ഷേപം. അര്‍ധരാത്രിയെത്തുന്ന മോഷണസംഘം കായലില്‍ വിരിച്ചിരിക്കുന്ന വലയിലെ മല്‍സ്യങ്ങളെ മോഷ്ടിച്ച ശേഷം വലയും നശിപ്പിച്ചാണ് മടങ്ങുന്നതെന്ന്് മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു. ഏകദേശം 15,000 രൂപയോളം മുടക്കിയാണ് മല്‍സ്യത്തൊഴിലാളികള്‍ വല നിര്‍മിക്കുന്നത്.  കായലില്‍ വിരിച്ച ആദ്യ ദിവസം തന്നെ വല നശിപ്പിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ആലപ്പുഴ, കോട്ടയം ജില്ലകളുടെ ആതിര്‍ത്തി പ്രദേശത്താണ് മീന്‍ മോഷണം വ്യാപകമായിരിക്കുന്നത്. ഇത് സംബന്ധിച്ച്  പരാതി നല്‍കാന്‍ വിമുഖത കാണിക്കുന്നതിനാല്‍ മോഷണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുകയാണെന്നാണ് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത്. മോഷ്ടാക്കളെ കണ്ടെത്തുന്നതിനായി മല്‍സ്യത്തൊഴിലാളികള്‍ പല ദിവസങ്ങളിലും വലകള്‍ക്ക് കാവല്‍ നിന്നെങ്കിലും ഇത് മനസ്സിലാക്കിയ മോഷണസംഘം എത്തിയിരുന്നില്ല. നിലവില്‍ വിരിക്കുന്ന വലകള്‍ക്ക് ഊഴമിട്ട് കാവലിരിക്കേണ്ട അവസ്ഥയിലാണ് തൊഴിലാളികള്‍. രാത്രി തുടങ്ങി പുലര്‍ച്ചെവരെ നീളുന്ന വേളയിലാണ് വേമ്പനാട്ട് കായലില്‍ പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ മല്‍സ്യബന്ധനം നടത്തുന്നത്. പലപ്പോഴും മണിക്കൂറുകളുടെ പ്രയത്‌നത്തിന് അഞ്ഞൂറുരൂപയില്‍ താഴെ വില വരുന്ന മല്‍സ്യങ്ങള്‍ മാത്രമാണ് ലഭിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss