|    Jul 26 Wed, 2017 10:06 pm
FLASH NEWS

വേനല്‍മഴ: വീടുകള്‍ തകര്‍ന്നു; രണ്ടുപേര്‍ക്കു പരിക്ക്

Published : 14th May 2016 | Posted By: SMR

ഇരിട്ടി: മലയോരത്ത് കഴിഞ്ഞ ദിവസം വേനല്‍ മഴയോടപ്പമുണ്ടായ കാറ്റിലും ഇടിമിന്നലിലും വ്യാപക കൃഷി നാശം. വീടിന് കേടുപാടു പറ്റി. രണ്ടുപേര്‍ക്ക് ഇടിമിന്നലില്‍ പരിക്കേറ്റു.
ഉളിക്കല്‍, പേരട്ട, വാണിയപ്പാറ, പായം മേഖലകളിലാണ് നാശനഷ്ടം നേരിട്ടത്. വാണിപ്പാറിയിലെ ബിന്ദു ജോര്‍ജിന്റെ വീടിന് മുകളില്‍ മരം വീണ് വീടു തകര്‍ന്നു. ഇടി മിന്നലില്‍ മൈലിക്കല്‍ ജോസഫിന്റെ വീടിന്റെ ചുമര്‍ തകര്‍ന്നു.
വയറിങ്ങും വൈദ്യുതി ഉപകരണങ്ങളും കത്തി നശിച്ചു. ഉളിക്കലില്‍ നബീസുവിന്റെ വീടിന് കേടു പാടു പറ്റി. ഇടി മിന്നലില്‍ ഉളിക്കലിലെ നൗഷാദ്, മുണ്ടയാടന്‍ സാജിത എന്നിവര്‍ക്ക് പരിക്കേറ്റു. വിശ്വനാഥന്‍, ശാരദ കുറ്റിയില്‍, ഡൊമനിക്ക് അമ്പലം തുരുത്തേന്‍, വേണു കളപുറത്ത്, ജോസഫ് കൊടിയം കുന്നേല്‍, വാഴയില്‍ മാധവന്‍, വിജയന്‍ ചാത്തോത്ത്, ജെയിംസ് കടമ്പിച്ചിറ, കളമ്പക്കാട്ട് ബിജു, ഭാരതി പുത്തന്‍പുരയില്‍ മോഹനന്‍ എന്നിവരുടെ വാഴ, റബര്‍, തെങ്ങ് കൃഷികളാണ് നശിച്ചത്. തന്തോട്, പയഞ്ചേരി. പായം എന്നിവടങ്ങളില്‍ റോഡില്‍ മരം വീണ് ഗതാഗതം സ്തംഭിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക