|    Feb 20 Tue, 2018 3:35 am
FLASH NEWS

വേനല്‍മഴ; കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടി

Published : 30th January 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: അപ്രതീക്ഷിതമായി പെയ്ത വേനല്‍മഴ കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായി. കത്തിയാളുന്ന വെയിലില്‍ രണ്ട് ദിവസം പെയ്ത വേനല്‍മഴ ജില്ലയിലെ കര്‍ഷകര്‍ക്ക് കടുത്ത നാശമാണ് വിതച്ചത്. അടക്ക, കുരുമുളക് തുടങ്ങിയവ ഉണങ്ങാനിട്ട കര്‍ഷകര്‍ക്ക് അപ്രതീക്ഷിതമായി പെയ്ത മഴയില്‍ അടക്കയും കുരുമുളകും നനഞ്ഞുകുതിരുകയായിരുന്നു. കുരുമുളകിന്റെയും അടക്കയുടേയും വിളവെടുപ്പ് കാലത്ത് മഴവന്നത് ജില്ലയില്‍ ഏറെ ദുരിതമാണ് വിതച്ചത്. നാളികേര കര്‍ഷകര്‍ക്കും കൊപ്ര ഉണങ്ങാനിട്ടവര്‍ക്കും രാത്രികാലത്തുണ്ടായ മഴയില്‍ സാധാനങ്ങള്‍ സമാഹരിച്ച് പൊളിത്തീന്‍ കവറിലിട്ട് മൂടിവെക്കാന്‍ സാധിച്ചില്ല. അതുകൊണ്ട് തന്നെ നാളികേരവും അടക്കയും കുരുമുളകും കുതിര്‍ന്ന അവസ്ഥയിലാണ്. വേനല്‍ മഴ ഏറ്റവും കൂടുതല്‍ നാശംവിതച്ചത് തേനീച്ച കര്‍ഷകര്‍ക്കാണ്. തേനുല്‍പ്പാദനം നടക്കേണ്ട ജനുവരി മാസത്തിലുണ്ടായ മഴ ഉല്‍പാദനത്തെ പ്രതികൂലമായി ബാധിക്കും. റബര്‍ തളിര്‍ക്കുന്ന സമയത്ത് തളിരിലകളിലുണ്ടാകുന്ന തേന്‍ ഇതോടെ ഇല്ലാതാകും. റബര്‍ തോട്ടങ്ങള്‍ കേന്ദ്രീകരിച്ചാണ് തേനുല്‍പാദക സഹകരണ സംഘങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ തേന്‍ സംഭരിക്കുന്നത്. മഴ വരുന്നതോടെ റബറിന്റെ തളിരിലകളിലെ തേന്‍കണ്ണുകള്‍ മുടുകയും തേന്‍ ഉല്‍പാദനം നിലയ്ക്കുകയും ചെയ്യും. കപ്പ, കാച്ചില്‍, ചേന തുടങ്ങിയവ വിളവെടുക്കുന്ന സമയം കൂടിയാണിത്. പച്ച കപ്പ മഴയേല്‍ക്കുന്നതേടെ ഡിമാന്റില്ലാതാവും. കപ്പ വാറ്റി ഉണക്കി സൂക്ഷിക്കുന്ന സമയം കൂടിയാണിത്. മഴയത്ത് ജില്ലയിലെ പുകയില, കാബേജ്, കോളിഫഌവര്‍ തുടങ്ങിയവ കൃഷിചെയ്ത കര്‍ഷകര്‍ക്കും തിരിച്ചടിയാണ്. പച്ചക്കറികള്‍ പൂവിടുന്ന സമയത്ത് മഴ പെയ്തത് പൂ വാടാനും കായികളില്ലാതാകാനും കാരണമാകും. നല്ല കാലാവസ്ഥ പ്രതീക്ഷിച്ച കശുവണ്ടി കര്‍ഷകര്‍ക്കും മഴ വിനയായിട്ടുണ്ട്. പൂങ്കുലകള്‍ കരിഞ്ഞുണങ്ങാനും തേയില കൊതുകുകളുടെ ആക്രമണം ഉണ്ടാവാനും കാരണമാകും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss