|    Mar 24 Fri, 2017 1:43 am
FLASH NEWS

വേനല്‍ച്ചൂട് : മലയോര മേഖലയില്‍ ജനജീവിതം ദുസ്സഹം

Published : 21st March 2017 | Posted By: fsq

 

നെടുമങ്ങാട്: വേനല്‍ച്ചൂട് കനക്കുമ്പോള്‍ മലയോര മേഖലയില്‍ കുടിവെള്ളം കിട്ടാക്കനി. കിണറുകളും കുളങ്ങളും വറ്റിവരണ്ട അവസ്ഥയിലാണ്. മുന്‍കാലങ്ങളില്‍ വറ്റാത്ത നീരുറവകള്‍ പോലും ഇത്തവണ വറ്റിവരണ്ട അവസ്ഥയിലാണ്. ചിലയിടത്ത് വെള്ളമില്ലാത്തതിനാല്‍ വീടുകള്‍ പൂട്ടി ആളുകള്‍ മറ്റിടങ്ങളിലേക്കു ചേക്കേറുകയാണ്.
ഇടദിവസങ്ങളില്‍ വേനല്‍മഴ ലഭിച്ചെങ്കിലും കാര്യമായ ഗുണമുണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. ജല അതോറിറ്റിയെ മാത്രം ആശ്രയിച്ചാണ് മലയോര ഗ്രാമങ്ങളില്‍ ഭൂരിഭാഗം ജനങ്ങളും ജീവിക്കുന്നത്. കൈത്തോടുകളും മറ്റു നീരുറവകളും പൊതുകുളങ്ങളും നദികളും വറ്റിവരണ്ട അവസ്ഥയിലാണ്.
ഉള്‍പ്രദേശങ്ങളിലുള്ളവര്‍ കിലോമീറ്ററുകള്‍ താണ്ടി തലച്ചുമടായാണ് കുടിവെള്ളം ശേഖരിച്ച് മടങ്ങുന്നത്. വരള്‍ച്ച രൂക്ഷമായിട്ടും പ്രാദേശിക ഭരണകൂടങ്ങള്‍ കുടിവെള്ളമെത്തിക്കുന്നതില്‍ അലംഭാവം കാണിക്കുകയാണെന്ന് ആക്ഷേപം ശക്തമാണ്.
മുന്‍കാലങ്ങളില്‍ കുടിവെള്ളമില്ലാത്ത മേഖലകളില്‍ ക്യത്യമായ ദിവസങ്ങളില്‍ വാഹനങ്ങളില്‍ കുടിവെള്ളം എത്തിച്ചിരുന്നു. എന്നാല്‍, ഇത്തവണ പ്രതിസന്ധി അതിരൂക്ഷമായിട്ടും കുടിവെള്ളമെത്തിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറായിട്ടില്ല. ഈ അവസ്ഥ തുടര്‍ന്നാല്‍ വരുംദിനങ്ങളില്‍ മലയോരവാസികളുടെ ജീവിതം ദുരിതപൂര്‍ണമാവും.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക