|    Jan 18 Wed, 2017 7:29 pm
FLASH NEWS

വേനല്‍ച്ചൂടില്‍ ദാഹമകറ്റാന്‍ ചാവക്കാട് കോടതിയില്‍ മോരുംവെള്ളം വിതരണം

Published : 10th April 2016 | Posted By: SMR

ചാവക്കാട്: വേനല്‍ച്ചൂടേറ്റ് തളര്‍ന്ന് കോടതിയിലെ വിവിധ കേസ് നടത്തിപ്പുകള്‍ക്കും മറ്റുമായി ചാവക്കാട് കോടതിയില്‍ വരുന്നവര്‍ക്ക് ദാഹമകറ്റാന്‍ ഇനി മുതല്‍ മോരും വെള്ളവും. ചാവക്കാട് താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടേയും ബാര്‍ അസോസിയേഷന്റേയും നേതൃത്വത്തിലാണ് മോരും വെള്ളം വിതരണം ഉണ്ടാവുക.
മോരുംവെള്ളം വിതരണോദ്ഘാടനം കഴിഞ്ഞദിവസം താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍മാനും അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജിയുമായ എന്‍ ശേഷാദ്രിനാഥന്‍ നിര്‍വഹിച്ചു. ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ എത്തിയ നൂറുകണക്കിന് ആളുകള്‍ മോരുംവെള്ളം കുടിച്ച് ഉദ്ഘാടനച്ചടങ്ങില്‍ പങ്കാളികളായി.
കോടതി ആവശ്യത്തിനെത്തുന്നവര്‍ക്ക് ദാഹമകറ്റാന്‍ ലീഗല്‍ വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ഇനിമുതല്‍ എന്നും മോരുംവെള്ളം വിതരണം ഉണ്ടാവും. ചാവക്കാട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍സമദ്, സെക്രട്ടറി ബിജു വലിയപറമ്പില്‍, അഡ്വ. ബിജു പി ശ്രീനിവാസ്, ചന്ദ്രാംഗദന്‍, എം സുധീഷ്, അഡ്വ. ജി ബിന്ദു, അഡ്വ. ശ്രുതി ചന്ദ്രന്‍, എം വി ജോസ്, അഡ്വ. ശിവശങ്കരന്‍ എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 46 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക