|    May 29 Mon, 2017 10:42 pm
FLASH NEWS

വേനല്‍ക്കാല സ്‌പെഷ്യല്‍ ട്രെയിനുകള്‍

Published : 10th April 2016 | Posted By: sdq

train

തിരുവനന്തപുരം: വേനല്‍ക്കാല തിരക്ക് കുറയ്ക്കുന്നതിന് തിരുനല്‍വേലി- ഗാന്ധിധാം, എറണാകുളം-ഹൗറ സെക്ടറുകളില്‍ കൂടുതല്‍ സ്‌പെഷ്യന്‍ തീവണ്ടികള്‍ ഓടിക്കുമെന്ന് ദക്ഷിണ റെയില്‍വെ അറിയിച്ചു.
ഗാന്ധിധാമില്‍ നിന്ന് ഏപ്രില്‍ 11, 18, 23 മേയ് 30, ജൂണ്‍ 6 എന്നീ തീയതികളില്‍ പുറപ്പെടുന്ന ട്രെയിന്‍ (നമ്പര്‍-09458) മൂന്നാം നാള്‍ രാവിലെ 11.30 ന് തിരുനല്‍വേലിയിലെത്തും. മടക്കയാത്രയില്‍ രാവിലെ 7.55 ന് തിരുനല്‍വേലിയില്‍ നിന്നും രാവിലെ 7.55 ന് ഈ മാസം 14, 21, മേയ് 26, ജൂണ്‍ 2, 9 തീയതികളില്‍ പുറപ്പെടുന്ന ട്രെയിന്‍ (നമ്പര്‍-9457) മൂന്നാം ദിവസം പുലര്‍ച്ചെ 4.50 ന് ഗാന്ധിധാമില്‍ എത്തിച്ചേരും. 10 തേഡ് എ.സി.കോച്ചുകള്‍, 4 സ്ലീപ്പര്‍ ക്ലാസ്സ്, രണ്ട് ജനറല്‍ കോച്ചുകള്‍ എന്നിവ ട്രെയിനിലുണ്ടാകും.
ഏപ്രില്‍ 9 നും ജൂണ്‍ 25 നുമിടയ്ക്ക് എല്ലാ ശനിയാഴ്ചകളിലും വൈകിട്ട് 5 മണിയ്ക്ക് ഹൗറയില്‍ നിന്ന് പുറപ്പെടുന്ന സുവിധ സ്‌പെഷ്യല്‍ (നമ്പര്‍-02853) തൊട്ടടുത്ത തിങ്കളാഴ്ച രാവിലെ 6 മണിയ്ക്ക് എറണാകുളം ജംഗ്ഷനിലെത്തും. മടക്കയാത്രയില്‍ ഏപ്രില്‍ 12 നും 28 ജൂലൈയ്ക്കുമിടയില്‍ എല്ലാ ചൊവ്വാഴ്ചകളിലും എറണാകുളം ജംഗ്ഷനില്‍ നിന്ന് രാവിലെ 8.50 ന് പുറപ്പെടുന്ന ട്രെയിന്‍ (നമ്പര്‍-02854) അടുത്ത ദിവസം രാത്രി 11 മണിയ്ക്ക് ഹൗറയിലെത്തും. ഈ ട്രെയിനുകള്‍ ഒരു സെക്കന്റ് എ.സി., നാല് തേഡ് എ.സി, 12 സ്ലീപ്പര്‍ ക്ലാസ്സ് കോച്ചുകള്‍ എന്നിവ ഉണ്ടായിരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day