|    May 27 Sat, 2017 11:20 pm
FLASH NEWS

വേദിയില്‍ രാജവെമ്പാലയുടെ കടിയേറ്റ് പോപ് ഗായികയ്ക്ക് ദാരുണാന്ത്യം

Published : 8th April 2016 | Posted By: SMR

ജാവ: ഇന്തോനീസ്യയിലെ പ്രശസ്ത പോപ് ഗായിക ഇര്‍മാ ബ്യൂളിന് രാജവെമ്പാലയുടെ കടിയേറ്റ് ദാരുണ അന്ത്യം. ജാവയില്‍ നടന്ന പരിപാടിയില്‍ പാട്ടുപാടിക്കൊണ്ടിരിക്കെ കാണികളുടെ മുമ്പില്‍ സ്റ്റേജില്‍ വച്ചാണ് പാമ്പിന്റെ കടിയേല്‍ക്കുന്നതും മരിക്കുന്നതും. പാമ്പുകളുമായി പാടുന്നതിലൂടെ ലോക ശ്രദ്ധയാകര്‍ഷിച്ച ഗായികയാണ് ഇര്‍മ. എല്ലാ സ്‌റ്റേജ് പരിപാടികളിലും ഇവര്‍ വലിയ പാമ്പുകളെയും കൂടെ കൊണ്ടുപോവാറുണ്ട്.
പാമ്പുകളുടെ പല്ലും വിഷവും എടുത്തിട്ടായിരിക്കും ഇവയെ പരിപാടിക്കായി തയ്യാറാക്കുക. എന്നാല്‍, കഴിഞ്ഞ ദിവസം ഇര്‍മ പരിപാടിക്കായി എത്തിയത് ഉഗ്രവിഷമുള്ള രാജവെമ്പാലയുമായിട്ടാണ്. പാടിക്കൊണ്ടിരിക്കെ ഇര്‍മ രാജവെമ്പാലയുടെ വാലിന് ചവിട്ടി. അടുത്ത നിമിഷത്തില്‍ തന്നെ രാജവെമ്പാല ഇര്‍മയുടെ തുടയ്ക്ക് കടിച്ചു. എന്നാല്‍, ഇര്‍മയ്ക്കു കടിയേറ്റത് സ്‌റ്റേജിലുള്ളവരും കാണികളും ശ്രദ്ധിച്ചിരുന്നില്ല. പാമ്പ് കടിച്ചതിന് ശേഷം 45 ഓളം മിനിറ്റ് ഇര്‍മ സ്‌റ്റേജില്‍ പാടി നൃത്തം ചെയ്തു. തുടര്‍ന്ന് ചര്‍ദ്ദിച്ചു തളര്‍ന്ന് മരിച്ചു വീഴുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day