|    Mar 29 Wed, 2017 4:39 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

വേദിയില്‍ കുഴഞ്ഞു വീണു മരിച്ചു

Published : 15th October 2016 | Posted By: SMR

ദോഹ: പയ്യന്നൂര്‍ സൗഹൃദവേദി ജോയിന്റ് ട്രഷറര്‍ പയ്യന്നൂര്‍ കൊറ്റിയിലെ രാജേഷ് ലക്ഷ്മണന്‍ (42) സമ്മേളന വേദിയില്‍ കുഴഞ്ഞു വീണു മരിച്ചു. സൗഹൃദ വേദിയുടെ രണ്ടു പ്രവര്‍ത്തകര്‍ നാട്ടിലേക്കു മടങ്ങുന്നതുമായി ബന്ധപ്പെട്ടു വ്യാഴാഴ്ച വൈകിട്ടു സംഘടിപ്പിച്ച യാത്രയയപ്പു യോഗത്തിലായിരുന്നു സംഭവം.
രാജേഷ് പ്രസംഗിച്ച ശേഷം വേദിയിലിരിക്കുമ്പോള്‍ പെട്ടെന്നു കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡോള്‍ഫിന്‍ എനര്‍ജിയില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: സിമി. മക്കള്‍: ഹര്‍ഷ(ഡിഎംഐഎസ് സ്‌കൂള്‍ ഏഴാം തരം വിദ്യാര്‍ഥി), വരദ (ഡിഎംഐഎസ് സ്‌കൂള്‍ ഒന്നാം തരം വിദ്യാര്‍ഥി). പിതാവ്: വാഴിക്കല്‍ വീട്ടില്‍ ലക്ഷ്മണന്‍. മാതാവ്: ബീന. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന്  പയ്യന്നൂര്‍ സൗഹൃദ വേദി ഭാരവാഹികള്‍ അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day