|    Jun 23 Fri, 2017 7:09 am
FLASH NEWS

വേദികളെ തൊട്ടുണര്‍ത്തി നര്‍ത്തകിമാര്‍; സഹോദയ കലോല്‍സവം രണ്ടു ദിനം കൂടി

Published : 27th October 2016 | Posted By: SMR

മുട്ടം: ഷാന്താള്‍ ജ്യോതി പബ്ലിക് സ്‌കൂളില്‍ നടക്കുന്ന സെന്‍ട്രല്‍ കേരള സഹോദയ സിബിഎസ്‌സി കലോല്‍സവത്തിന്റെ മൂന്നാം ദിനമായ ഇന്നലെ നൃത്തമല്‍സരങ്ങളാല്‍ വേദി സമ്പന്നമായി.നാടോടി നൃത്തം, മോഹനിയാട്ടം,തിരുവാതിര,സംഘനൃത്തം, ഭരതനാട്യം എന്നീ നൃത്തയിനങ്ങള്‍ക്കു പുറമെ പശ്ചാത്തല സംഗീതം,മോഹനിയാട്ടം,കര്‍ണാട്ടിക് മ്യൂസിക്,മോണോ ആക്്ട്,ആങ്കറിങ്,മൃദംഗം,തബല,വയലിന്‍, മാപ്പിളപ്പാട്ട്,ലളിതഗാനം,ഓടക്കുഴല്‍ എന്നീ ഇനങ്ങളും നടന്നു.16 സറ്റേജുകളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.മൂന്ന് വിഭാഗങ്ങളിലായി 29 ഓളം ഇനങ്ങള്‍ പൂര്‍ത്തിയായി.രാവിലെ 8.30 മുതല്‍ വൈകീട്ട് ആറ് വരെയാണ് മത്സരങ്ങള്‍ .രണ്ട് ദിവസത്തെ മല്‍സരങ്ങള്‍ അവശേഷിക്കെ ഓവറോള്‍ ട്രോഫിക്കുവേണ്ടി 333 പോയിന്റുമായി മേരിഗിരി പബ്ലിക് സ്‌കൂള്‍ മുന്നിട്ട് നില്‍ക്കുന്നു.321 പോയിന്റുമായി നിമല പബ്ലിക്ക് സ്‌കൂള്‍ മുവാറ്റുപുഴ രണ്ടാം സ്ഥാനത്തും289 പോയിന്റുമായി ജയറാണി പബ്ലിക് സ്‌കൂള്‍ തൊടുപുഴ മൂന്നാം സ്ഥാനത്തുമുണ്ട്.കാറ്റഗറി മൂന്ന് വിഭാഗത്തില്‍ മോഹിനിയാട്ടം ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും രണ്ടുപേര്‍ വീതം പങ്കിട്ടു.നന്ദന വി നായര്‍(ഹൈറേഞ്ച് പബ്ലിക് സ്‌കൂള്‍ ഉന്നുകല്‍),ജാനകി വിജയന്‍(വിമലഗിരി പബ്ലിക് സ്‌കൂള്‍ കോതമംഗലം) എന്നിവര്‍ ഒന്നാം സ്ഥാനം പങ്കിട്ടു.നിരഞ്ജന മേനോന്‍ (വിശ്വജ്യോതി സിഎംഐ പബ്ലിക് സ്‌കൂള്‍ അങ്കമാലി),ആര്‍ദ്ര ചന്ദ്രകുമാര്‍(സെന്റ് അപ്രേം പബ്ലിക് സ്‌കൂള്‍ മുളന്തുരുത്തി) എന്നിവര്‍ രണ്ടാം സ്ഥാനവും കരസ്ഥാനവും കരസ്ഥമാക്കി.തിരുവാതിര കാറ്റഗറി മൂന്നും നാലും വിഭാഗത്തില്‍ മേരിഗിരി പബ്ലിക് സ്‌കൂള്‍ കൂത്താട്ടുകുളം ഒന്നാം സ്ഥാനം നേടി.തിരുവാതിര കാറ്റഗറി നാലില്‍ നിര്‍മ്മല പബ്ലിക് സ്‌കൂള്‍ മൂവാറ്റുപുഴ രണ്ടാം സ്ഥാനം കരസ്ഥമാക്കി.വ്യക്തിഗത ഇനങ്ങളിലെ കാറ്റഗറി രണ്ട് ഹിന്ദി പ്രസംഗ മത്സരത്തില്‍ റോഷന്‍ റോബിന്‍സന്‍ (സെന്റ് മേരീസ് പബ്ലിക് സ്‌കൂള്‍ നാകപ്പുഴ) ഒന്നാം സ്ഥാനവും അലന്‍ ഡെന്നി (കോഓപ്പറേറ്റീവ് പബ്ലിക് സ്‌കൂള്‍ വെങ്ങല്ലൂര്‍) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.കാറ്റഗറി മൂന്ന് ലളിതഗാനം മലയാളം ആണ്‍കുട്ടികളുടെ മത്സരത്തില്‍ ഒന്നാം സ്ഥാനം എല്‍ദോസ് എബ്രഹാം (എംഐഎന്‍ പബ്ലിക് സ്‌കൂള്‍ മേക്കടമ്പ്) രണ്ടാം സ്ഥാനം ബിവന്‍ ബോബി (വിശ്വജ്യോതി സിഎംഐ പബ്ലിക് സ്‌കൂള്‍ അങ്കമാലി).കാറ്റഗറി മൂന്ന് മൃദംഗം( ഈസ്‌റ്റേണ്‍) ഒന്നാം സ്ഥാനം പ്രണവ് പ്രദീപ് (നിര്‍മ്മല പബ്ലിക് സ്‌കൂള്‍ മൂവാറ്റുപുഴ),രണ്ടാം സ്ഥാനം പ്രണവ് ആര്‍.മേനോന്‍ (ശ്രീകാഞ്ചി ശങ്കര പബ്ലിക് സ്‌കൂള്‍ കാലടി).കാറ്റഗറി നാല് മാപ്പിളപ്പാട്ട് (ആണ്‍ കുട്ടികള്‍) ഒന്നാം സ്ഥാനം ജെഫിന്‍ ജെറി (ജയറാണി പബ്ലിക് സ്‌കൂള്‍ തൊടുപുഴ),രണ്ടാം സ്ഥാനം റോഷന്‍ സണ്ണി (വിശ്വജ്യോതി സിഎംഐ പബ്ലിക് സ്‌കൂള്‍ അങ്കമാലി).കാറ്റഗറി നാല് മൃദംഗം ( ഈസ്‌റ്റേണ്‍) ഒന്നാം സ്ഥാനം കെപി.ഗോപാലകൃഷ്ണന്‍ (കോഓപ്പറേറ്റീവ് പബ്ലിക് സ്‌കൂള്‍ വെങ്ങല്ലൂര്‍), രണ്ടാം സ്ഥാനം നന്ദികേശ് എസ്.നായര്‍ (കാര്‍മല്‍ പബ്ലിക് സ്‌കൂള്‍ വാഴക്കുളം). കാറ്റഗറി നാല് തബല ( ഈസ്‌റ്റേണ്‍) ഒന്നാം സ്ഥാനം പി.എസ് ശിവാനന്ദ് (ജയറാണി പബ്ലിക് സ്‌കൂള്‍ തൊടുപുഴ), ദേവദത്ത് രാജീവ്  (കോ-ഓപറേറ്റീവ് പബ്ലിക് സ്‌കൂള്‍ വെങ്ങല്ലൂര്‍), ജിയോസണ്ണി (മേരി ഗിരി പബ്ലിക് സ്‌കൂള്‍ കൂത്താട്ടുകുളം) എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു. കാറ്റഗറി രണ്ട് ക്ലാസിക്കല്‍ സംഗീതം (കര്‍ണാട്ടിക്) ഒന്നാം സ്ഥാനം അദ്രിജിത്ത് ടി കൃഷ്ണന്‍ (ഗ്രീന്‍വാലി പബ്ലിക് സ്‌കൂള്‍ കോതമംഗലം) രണ്ടാം സ്ഥാനം പാര്‍ഥിവ് എസ് ( ജയറാണി പബ്ലിക് സ്‌കൂള്‍ തൊടുപുഴ), കാറ്റഗറി മൂന്ന് (ആങ്കറിങ്) ഒന്നാം സ്ഥാനം അനീഷ ചന്ദ്ര (മേരിഗിരി പബ്ലിക് സ്‌കൂള്‍ കൂത്താട്ടുകുളം) രണ്ടാം സ്ഥാനം എല്‍ദോസ് (ബസേലിയോസ് ഓഗണ്‍ പബ്ലിക് സ്‌കൂള്‍ കോടനാട്). കാറ്റഗറി മൂന്ന് തബല (ഈസ്‌റ്റേണ്‍) ഒന്നാം സ്ഥാനം അലക്‌സ് ജോര്‍ജ് (ജയ റാണി പബ്ലിക് സ്‌കൂള്‍ തൊടുപുഴ), രണ്ടാം സ്ഥാനം അര്‍ജുന്‍ അനില്‍കുമാര്‍, ജ്യോതി നിവാസ് പബ്ലിക് സ്‌കൂള്‍ യു.സി കോളേജ്) കാറ്റഗറി നാല് വയലിന്‍ (ഈസ്‌റ്റേണ്‍) ഒന്നാം സ്ഥാനം  ജിയോ സണ്ണി (മേരിഗിരി പബ്ലിക് സ്‌കൂള്‍ കൂത്താട്ടുകുളം), രണ്ടാം സ്ഥാനം റോണ്‍ മാത്യു (കാര്‍മല്‍ പബ്ലിക് സ്‌കൂള്‍ വാഴക്കുളം). കാറ്റഗറി രണ്ട് പ്രസംഗം (ഇംഗ്ലീഷ് ) ഒന്നാം സ്ഥാനം മെറിന്‍ സെബാസ്റ്റ്യന്‍ (വിശ്വജ്യോതി സി.എം.ഐ പബ്ലിക് സ്‌കൂള്‍ അങ്കമാലി), രണ്ടാം സ്ഥാനം ടോണി കുരുവിള (വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കുമാരമംഗലം) ദിക്ഷ നായര്‍ കണ്ണോളി (വിമലഗിരിപബ്ലിക് സ്‌കൂള്‍ കോതമംഗലം) എന്നിവര്‍ പങ്കിട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക