|    Oct 22 Mon, 2018 7:57 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വേദപഠന വിദ്യാര്‍ഥിക്ക് പീഡനം:ബിജെപി നേതാവ് റിമാന്‍ഡില്‍

Published : 23rd January 2017 | Posted By: fsq

remand

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ വേദപഠനത്തിനെത്തിയ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വേദപാഠശാല സെക്രട്ടറിയെ കോടതി റിമാന്‍ഡ് ചെയ്തു. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗവും കാഞ്ചി കാമകോടി യജുര്‍വേദ പാഠശാല സെക്രട്ടറിയുമായ എ ടി നാരായണന്‍ നമ്പൂതിരി(57)യെയാണ് കോടതി 14 ദിവസം റിമാന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരേ കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രം തടയാനുള്ള പോസ്‌കോ പ്രകാരം കേസെടുത്തു. ആലപ്പുഴ സ്വദേശിയായ 15 വയസ്സുകാരനെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. രണ്ട് വര്‍ഷമായി കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചുവരുകയാണെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കുട്ടി ഇയാളെ കാണുമ്പോള്‍ ഭയപ്പെട്ട് ഒഴിഞ്ഞ് മാറുകയും ദേഷ്യപ്പെടുകയും ചെയ്യുന്നത് പതിവായതോടെ കുട്ടിയെക്കുറിച്ച് ഇയാള്‍ അപവാദപ്രചാരണം നടത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയായ സംഭവം പുറത്തറിയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss