|    Jun 19 Tue, 2018 10:45 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വേദന മറന്ന് മഅ്ദനിയെ ആശ്ലേഷിച്ച് മാതാപിതാക്കള്‍

Published : 7th August 2017 | Posted By: fsq

 

ശാസ്താംകോട്ട: ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നാട്ടിലെത്തിയ പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയും മാതാപിതാക്കളുമായുള്ള കൂടിക്കാഴ്ച വികാര നിര്‍ഭരമായിരുന്നു. രോഗ ബാധിതരായി തീരെ അവശരായ മാതാപിതാക്കള്‍ മഅ്ദനിയുടെ വരവിനായി നേരത്തേ തന്നെ കാത്തിരിക്കുകയായിരുന്നു. രാത്രി പത്തോടെയാണ് സഹോദരന്റെ വീട്ടിലെത്തി മാതാവ് അസുമാബീവിയേയും പിതാവ് അബ്ദുല്‍ സമദ് മാസ്റ്ററേയും കണ്ടത്. ഒരു വര്‍ഷത്തിന് ശേഷമാണ് മഅ്ദനി മാതാപിതാക്കളെ കാണുന്നത്. മാതാവ് അസുമാബീവി കടുത്ത അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലാണ്. ഇന്നലെ ബംഗളൂരുവില്‍നിന്നും വിമാനം കയറിയതോടെ ഇരുവരും മഅദ്‌നിയുടെ വരവും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അടുത്ത ബന്ധുക്കളും മഅ്ദനിയെ സ്‌നേഹിക്കുന്നവരും നേരത്തേ തന്നെ വീട്ടിലെത്തിയിരുന്നു. മഅ്ദനി മാതാപിതാക്കളെയും ബന്ധുക്കളെയും കണ്ട് എല്ലാവരുടെയും ക്ഷേമാന്വേഷണങ്ങള്‍ നടത്തിയ ശേഷമാണ് അന്‍വാര്‍ശ്ശേരിയിലേക്ക് പോയത്. മഅ്ദനിയുടെ വരവറിഞ്ഞത് മുതല്‍ അന്‍വാര്‍ശ്ശേരിയിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും അന്‍വാര്‍ശ്ശേരിയിലെ പൂര്‍വ വിദ്യാര്‍ഥികളുമടക്കം നിരവധി ആളുകളുടെ ഒഴുക്കായിരുന്നു. കരുനാഗപ്പള്ളിയില്‍ നിന്നും  നാട്ടുകാരുടെ സ്‌നേഹോഷ്മളമായ സ്വീകരണമേറ്റു വാങ്ങിയാണ് മഅ്ദനി അന്‍വാര്‍ശ്ശേരിയിലെത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss