|    Dec 13 Wed, 2017 6:47 pm
FLASH NEWS
Home   >  Editpage  >  Second edit  >  

വേദനസംഹാരി

Published : 7th December 2017 | Posted By: kasim kzm

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നു പറഞ്ഞത് കാള്‍ മാര്‍ക്‌സ്. പക്ഷേ, അദ്ദേഹം അക്കൂട്ടത്തില്‍ ഒന്നുകൂടി പറഞ്ഞു: കറുപ്പ് ഒരൊന്നാന്തരം വേദനസംഹാരിയാണ്. മതത്തിന്റെയും മതസ്പര്‍ധയുടെയും കാര്യത്തില്‍ ലോകത്ത് ക്ഷാമമൊന്നുമില്ലെങ്കിലും വേദനസംഹാരിയെന്ന നിലയില്‍ കറുപ്പിന്റെ ലഭ്യത കാശുള്ളവര്‍ക്കു മാത്രമാണ്. ജീവിതാന്ത്യകാലത്ത് കഠിനമായ വേദനയാല്‍ പുളയുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന മരുന്നുകള്‍ പലതുമുണ്ട്. ഓപിയം ആണ് അതിലെ മുഖ്യ ഘടകം. 2015ല്‍ ലോകത്ത് 56.2 ദശലക്ഷം ആളുകളാണ് മരിച്ചത്. അതില്‍ 45 ശതമാനം പേരും കടുത്ത വേദന തിന്നാണ് മരിച്ചത്. അതില്‍ 80 ശതമാനം പേര്‍ക്കും പേരിനു പോലും വേദനസംഹാരികളായ മരുന്നുകള്‍ ലഭ്യമായില്ലെന്ന് ലാന്‍സെറ്റ് എന്ന മെഡിക്കല്‍ ജേണലില്‍ വന്ന പഠനം പറയുന്നു. കാരണം, വേദനസംഹാരികള്‍ സമ്പന്നലോകത്ത് വിനോദോപാധിയായാണ് വിറ്റഴിക്കുന്നത്. അമേരിക്കയിലും പശ്ചിമ യൂറോപ്പിലും അമിതമായ ഓപിയം ഉപയോഗം ഒരു പകര്‍ച്ചവ്യാധി പോലെ പടര്‍ന്നിരിക്കുകയാണ്. അമേരിക്കയില്‍ 55,704 എംജിയുടെ മരുന്ന് ഉപയോഗിച്ചപ്പോള്‍ അതിന്റെ എത്രയോ ഇരട്ടി ജനസംഖ്യയുള്ള ഇന്ത്യയില്‍ ആയിരത്തിന് 43 എംജിയാണ് ലഭ്യമായത്. ഒരു ഭാഗത്ത് കറുപ്പിന്റെ ദുരുപയോഗം വര്‍ധിക്കുമ്പോള്‍ മറുഭാഗത്ത് അത്യാവശ്യക്കാര്‍ക്ക് കിട്ടുന്നുമില്ല- വേദനസംഹാരിയുടെ അവസ്ഥ വേദനയുളവാക്കുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക