വേദനയുടെ ഭാരം പേറുന്ന കുടുംബങ്ങളുടെ കണ്ടുമുട്ടല്‍ വികാരനിര്‍ഭരമായി
Published : 19th August 2016 | Posted By: SMR
പരപ്പനങ്ങാടി: ഭരണകൂട ഭീകരതയുടെ പീഡനങ്ങള്‍മൂലം വേദനയുടെ ഭാരം പേറുന്ന രണ്ട് കുടുംബങ്ങള്‍ വിവാഹവേദിയില്‍ കണ്ടുമുട്ടിയത് ഏവരെയും കണ്ണീരിലാഴ്ത്തി. കോണിയത്ത് സക്കരിയയുടെ സഹോദരന്റെ വിവാഹത്തിലാണ് ഇരകള്‍ ഒത്തുചേര്‍ന്നത്.
പിഡിപി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയുടെ രണ്ടാമത്തെ മകന് സലാഹുദ്ദീന് അയ്യൂബിയും സക്കരിയയും മാതാവ് ബിയ്യുമ്മയും ഒരേ വേദിയിലെത്തി കെട്ടിപ്പിടിച്ചു കരഞ്ഞത് നൊമ്പരക്കാഴ്ചയായി. വിവാഹവേദിയിലെത്തിയ സക്കരിയയെ കാണാന്‍ സലാഹുദ്ദീന് അയ്യൂബി പാര്‍ട്ടി നേതാക്കളുടെ കൂടെയാണ് എത്തിയത്.
കുശലാന്വേഷണങ്ങള്‍ക്കു ശേഷം ബിയ്യുമ്മയെ കാണാന്‍ സലാഹുദ്ദീന് ആഗ്രഹം പ്രകടിപ്പിച്ചു. സക്കരിയയുമായി ഉമ്മയുടെ അരികിലേ—ക്കു പോലിസ് സാന്നിധ്യത്തില്‍ എത്തിയപ്പോള്‍ മഅ്ദനിയുടെ ഇളയമകനാണെന്നു കൂടെയുള്ളവര്‍ പരിചയപ്പെടുത്തി.ഉമ്മയും ഞാനും ഒരേ വേദനയാണ് നേരിടുന്നതെന്നു നിഷ്കളങ്കമായി സലാഹുദ്ദീന് പറഞ്ഞതോടെ ബിയ്യുമ്മ സക്കരിയയെയും അയ്യൂബിയെയും ചേര്‍ത്തുപിടിച്ചു കരഞ്ഞു. അതോടെ മഅ്ദനിയുടെ ഇളയമകനും സക്കരിയയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. ഇതോടെ തടവിലുള്ളവരുടെ വേദനകള്‍ നാട്ടുകാരിലേക്കും എത്തി. ഉമ്മയുടെ കൈപിടിച്ച് മുത്തി സലാഹുദ്ദീന് യാത്രപറഞ്ഞു പുറത്തിറങ്ങുമ്പോള്‍ മഅ്ദനിക്കു വേണ്ടി ശബ്ദിക്കാന്‍ എല്ലാവരുമുണ്ട, സക്കരിയക്കുവേണ്ടി പറയാന്‍ ആരുമില്ലെന്നായി സലാഹുദ്ദീന്റെ വാക്കുകള്‍.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.