|    Oct 18 Wed, 2017 2:55 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

വേദനയായി താരുഷി

Published : 3rd July 2016 | Posted By: SMR

ധക്ക: ധക്കയിലെ ഭക്ഷണശാലയിലുണ്ടായ ഐഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി താരുഷി ജെയി(18)നും.ബെര്‍ക്കിലിയിലെ യൂനിവേഴ്‌സിറ്റി ഓഫ് കാലഫോര്‍ണിയയിലെ വിദ്യാര്‍ഥിനിയായ താരിഷി പിതാവിനോടൊപ്പം അവധിക്കാലം ചെലവഴിക്കാനായാണ് ധക്കയിലെത്തിയത്. 20 വര്‍ഷമായി ബംഗ്ലാദേശില്‍ വസ്ത്രവ്യാപാരം നടത്തുകയാണു പിതാവ് സഞ്ജീവ് ജെയിന്‍.
താരുഷി ഭക്ഷണം കഴിക്കുന്നതിനായി കഫേയില്‍ കയറിയപ്പോഴായിരുന്നു ആക്രമണം. വിദ്യാര്‍ഥിനിയുടെ വിയോഗം അത്യധികം വേദനയോടെ പങ്കുവയ്ക്കുകയാണെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. കുടുംബത്തിന്റെ വിസ ശരിയാക്കിവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക