|    Jan 24 Tue, 2017 2:47 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

വേതന സംരക്ഷണ നിയമം ചെറുകിട കമ്പനികള്‍ ഡിസംബര്‍ മുതല്‍ നടപ്പാക്കണം

Published : 18th October 2016 | Posted By: SMR

ദോഹ: വേതന സംരക്ഷണ സംവിധാനത്തിന്റെ (ഡബ്ല്യുപിഎസ്) പതിമൂന്നാം ഘട്ടം ഡിസംബറില്‍ ആരംഭിക്കുമെന്ന് ഭരണവികസന-തൊഴില്‍-സാമൂഹിക ക്ഷേമ മന്ത്രാലയം അറിയിച്ചു. 30 മുതല്‍ 39 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളെ ഡബ്ല്യുപിഎസില്‍ ഉള്‍പ്പെടുത്തുന്ന ഘട്ടമാണ് ഇത്. നാല് ഘട്ടങ്ങള്‍ കൂടിയാണ് ഡബ്ല്യുപിഎസുമായി ബന്ധപ്പെട്ട് ബാക്കിയുള്ളത്.
വേതന സംരക്ഷണ സംവിധാന പ്രകാരം നിലവില്‍ 15 ലക്ഷത്തിലേറെ തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ വഴി മാസശമ്പളം കൃത്യമായി ലഭിക്കുന്നുണ്ട്. വലിയ കമ്പനികളെയും ഇടത്തരം കമ്പനികളെയും നിയമത്തിന്റെ ഭാഗമാക്കുന്നത് പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലവില്‍ ചെറിയൊരു ശതമാനം കമ്പനികളാണ് ഡബ്ല്യുപിഎസിന്റെ ഭാഗമാകാനുള്ളത്. വലുപ്പച്ചെറുപ്പമില്ലാതെ രാജ്യത്തെ എല്ലാ സ്വകാര്യ കമ്പനികള്‍ക്കും ഡബ്ല്യുപിഎസ് ബാധകമാണെന്ന് തൊഴില്‍ മന്ത്രി ഡോ. ഈസ ബിന്‍ സഅദ് ജുഫൈലി അല്‍നഈമി പറഞ്ഞു. നിശ്ചിത സമയത്ത്, കൃത്യമായ വേതനം ഉറപ്പാക്കുന്നതിനും ഇതു സംബന്ധമായി ഉള്ള തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും വേണ്ടിയാണ് വേതന സംരക്ഷണ നിയമം നടപ്പിലാക്കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 54 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക