|    Nov 17 Sat, 2018 8:50 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

വേതന പാക്കേജ്: ജൂണ്‍ ഒന്നു മുതല്‍ റേഷന്‍കടകള്‍ തുറക്കില്ല

Published : 30th March 2018 | Posted By: kasim kzm

കോട്ടയം: കടവാടകയും സെയില്‍സ്മാന്റെ ശമ്പളവും ഉള്‍പ്പെടുത്തി പുതിയ വേതന പാക്കേജ് പ്രഖ്യാപിച്ചില്ലെങ്കില്‍ ജൂണ്‍ ഒന്നു മുതല്‍ റേഷന്‍കടകള്‍ നടത്തില്ലെന്ന് ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍. റേഷന്‍വ്യാപാരികള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 16,000 രൂപയുടെ വേതന പാക്കേജ് റദ്ദാക്കി കടവാടകയും സെയില്‍സ്മാന്റെ ശമ്പളവും ഉള്‍പ്പെടുത്തി പുതിയ വേതന പാക്കേജ് പ്രഖ്യാപിക്കണം. മറ്റ് തൊഴില്‍ കൂടി ചെയ്യാന്‍ അവസരമുണ്ടാവുംവിധം റേഷന്‍കടകളുടെ പ്രവര്‍ത്തനസമയം പാര്‍ട്ട്‌ടൈം ആക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഭക്ഷ്യമന്ത്രി തുടര്‍ച്ചയായി യോഗം വിളിച്ചുകൂട്ടി പ്രഖ്യാപനം നടത്തുന്നതല്ലാതെ ഉത്തരവിറക്കുന്നില്ല. റേഷന്‍കടകള്‍ കുടുംബശ്രീയെയോ മാവേലി സ്‌റ്റോറിനെയോ ഏല്‍പ്പിക്കുമെന്ന മന്ത്രിയുടെ ഭീഷണി വിലപ്പോവില്ല. ഒരു കടയെങ്കിലും ഇത്തരത്തില്‍ ഏല്‍പ്പിച്ചാല്‍ സംസ്ഥാനത്തെ റേഷന്‍ വിതരണം പൂര്‍ണമായും സ്തംഭിപ്പിക്കും. സര്‍ക്കാരിന്റെ തുച്ഛമായ വേതന പാക്കേജില്‍ ഒപ്പിട്ടുനല്‍കിയ ജോണി നെല്ലൂര്‍ അടക്കമുള്ള സംഘടനാ നേതാക്കള്‍ റേഷന്‍ വ്യാപാരികളോട് മാപ്പുപറയണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss