|    Jun 28 Wed, 2017 5:54 pm
FLASH NEWS

വേണ്ടത്ര സുരക്ഷയില്ല; ബസ് യാത്രക്കാരുടെ ജീവനു ഭീഷണി

Published : 23rd November 2016 | Posted By: SMR

കോട്ടക്കല്‍: പിന്‍വാതിലിനും പിന്‍സീറ്റിനുമിടയില്‍ സുരക്ഷകവചം സ്ഥാപിക്കാതെ ബസ് ഓടുന്നത് യാത്രക്കാരുടെ ജീവന് ഭീഷണിയുയര്‍ത്തുന്നു. ജില്ലയില്‍ സര്‍വീസ് നടത്തുന്ന മിനിബസ്സുകള്‍ക്ക് പിന്‍സീറ്റിനോട് ചേര്‍ന്ന് സുരക്ഷാ കവചമില്ല. പിന്‍വാതിലിന്റെ ഷട്ടര്‍ നിയമപ്രകാരം നിര്‍ബന്ധമല്ലാത്തതിനാല്‍ തുറന്ന വാതിലുമായാണ് ഇപ്പോള്‍ മിക്ക ബസ്സുകളും സര്‍വീസ് നടത്തുന്നത്. വാതിലുകള്‍ ഒരു സൈഡിലേക്ക് കെട്ടിയിടുകയണ് പതിവ്. ബസ്സിന്റെ പിന്‍സീറ്റിലിരിക്കുമ്പോള്‍ ഇടതുഭാഗം ചേര്‍ന്നിരിക്കുന്നവര്‍ അപകടത്തില്‍ പെടാതിരിക്കാനാണ് ഇത്തരം സുരക്ഷകവചം നിര്‍ബന്ധമാക്കിയത്. കഴിഞ്ഞദിവസം കുഴിപ്പുറം പോകുന്ന ബസ്സില്‍ തമിഴ്‌നാട് സ്വദേശി അരുണാചലം ഇത്തരത്തില്‍ അപകടത്തില്‍ പെട്ടിരുന്നു. ബാക്കിയുള്ള സീറ്റിലിരിക്കുന്നര്‍ക്ക് തൊട്ടുമുന്നിലെ സീറ്റിന്റെ കമ്പിയില്‍ പിടിക്കാമെങ്കില്‍ പിന്‍സീറ്റില്‍ ഇടത്തെ അറ്റത്തുള്ളവര്‍ക്ക് അത്തരം സൗകര്യമില്ല. സാധാരണയായി വിദ്യാര്‍ഥികളെ മിക്ക ബസ്സുകളിലും പിന്‍സീറ്റില്‍ മാത്രമാണ് ഇരിക്കാന്‍ അനുവധിക്കുക. ഇതില്‍ പെടുന്ന കൊച്ചുമക്കള്‍ ഇവിടെ പതിയിരിക്കുന്ന അപകടം അറിയുന്നില്ല. പൊടുന്നനെ യുള്ള ബ്രൈക്കിടല്‍ ഇവരെ പിടിവിട്ടു വീഴാന്‍ വഴിയൊരുക്കുന്നു. മലബാര്‍ മേഖലില്‍ മാത്രമാണ് വിദ്യാര്‍ഥികളോട് ഇത്തരം വിവേചനം കാണിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പിന്റെ അശ്രദ്ധകാരണം ബസ് ജീവനക്കാര്‍ സുരക്ഷ കവചം വെക്കാന്‍ തയ്യാറാവുന്നില്ല.യാത്രക്കാര്‍ക്ക് കയറാനും ഇറങ്ങാനും അസൗകര്യമാവും വിധം വാതിലില്‍ ബസ് ജീവനക്കാരുടെ നില്‍ക്കല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കിയിരിക്കായാണ്. സുരക്ഷകവചം വയ്ക്കാത്ത വാതിലില്‍ അസൗകര്യങ്ങളുണ്ടാക്കുന്ന ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണ മെന്നാവശ്യം ശക്തമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക