|    Oct 21 Sat, 2017 2:22 pm
FLASH NEWS

വേട്ടയ്ക്കിടെ വെടിയേറ്റു മരണം : ഒരുമാസം കഴിഞ്ഞിട്ടും ഒന്നാംപ്രതിയെ പിടികൂടാനായില്ല

Published : 9th August 2017 | Posted By: fsq

 

വണ്ടിപ്പെരിയാര്‍: വെടിയേറ്റു മരിച്ച കുട്ടന്‍ ഷാജിയുടെ മരണത്തില്‍ ഒരു മാസം പിന്നിട്ടിട്ടും ഒന്നാം പ്രതിയെ പിടികൂടാന്‍ കഴിയാതെ പോലിസ് അന്വേഷണം ഇഴയുന്നതായി അക്ഷേപം. രാജമുടിയിലെ സ്വകാര്യ ഏലതോട്ടത്തില്‍ നായാട്ടു സംഘത്തോടൊപ്പം പോയ കുട്ടന്‍ ഷാജിയെ വെടിവച്ച കേസില്‍ പ്രതി ഒളിവില്‍ തന്നെയെന്ന് പോലിസ് പറയുമ്പോഴും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി പ്രതിഭാഗം ശ്രമിക്കുന്നതായാണ് സൂചന. കഴിഞ്ഞ ജൂലൈ മൂന്നിനാണ് നായാട്ടു സംഘത്തോടൊപ്പം പോയി  രാജമുടിയിലെ സ്വകാര്യ ഏലതോട്ടത്തില്‍ കല്ലുമടയില്‍ ഷാജിയെ വയറിനു വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാജിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമയെ കേസില്‍ ഒന്നാം പ്രതിയാക്കിയാക്കി പോലീസ് അന്വേഷണം ആരംഭിച്ചത്. സംഭവത്തിന് രണ്ടു  ദിവസങ്ങള്‍ക്കു  ശേഷം  കുമളി  സി.ഐ പ്രതീപ് കുമാറിന്റെ  നേതൃത്വലുള്ള പോലീസ്  സംഘം രണ്ടാം പ്രതി അട്ടപ്പള്ളം സ്വദേശി ബെന്നിയെ അറസ്റ്റ് ചെയ്തിരുന്നു.എന്നാല്‍ സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോഴും ഒന്നാം പ്രതി  കാരക്കാട്ടില്‍ മത്തച്ചനെ പോലീസിന് അറസ്റ്റ്  ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ട ഷാജിയും ബെന്നിയും നായാട്ടിനായി ഒരുമിച്ചു പോകവെ നായാട്ടു മൃഗമെന്ന് കരുതി ബെന്നി അബദ്ധത്തില്‍  നിറയൊഴിച്ചതാണന്നാണ്  സംഭവത്താല്‍ പോലീസ് ഭാഷ്യം. കേസ് അന്വേഷണം ശരിയായ ദിശയിലല്ല എന്നും സംഭവത്തില്‍ നില നില്‍ക്കുന്ന ദുരൂഹത മാറ്റാന്‍  ഉന്നതതല അന്വേഷണം വേണമെന്നുമാണ് നാട്ടുകാരുടെ ഇപ്പോഴത്തെ ആവശ്യം.സംഭവ ദിവസം കേസിലെ രണ്ടു പ്രതികളും കൊല്ലപ്പെട്ട ഷാജിയെ നായാട്ടിനു നിര്‍ബന്ധിക്കുകയായിരുവെന്നും ഞായാറാഴ്ച്ച  രാത്രി 11 മണിക്ക് ശേഷം രണ്ട് വാഹനങ്ങള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ രാജമുടിയിലൂടെ കടന്നു പോയതായും ഭര്‍ത്താവിനെ അന്വേഷിച്ച് ഷാജിയുടെ ഭാര്യ ഓമന മത്തച്ചനെ ഫോണില്‍ വിളിച്ചപ്പോള്‍ ഇയാള്‍ ദേഷ്യത്തില്‍ സംസാരിച്ചതായും ഓമന പോലീസില്‍ മൊഴി നല്‍കിയിരുന്നു. മരണം സംഭവച്ചതിനു ശേഷം കൊലപാതകം ഷാജിക്ക്  സ്വയം പറ്റിയ കൈയബദ്ധമാക്കി മാറ്റാനുള്ള ശ്രമങ്ങളും സംഭവ സ്ഥലത്ത് നടന്നന്നിരുന്നു. ഇതിനിടയില്‍ കേസില്‍ പിടിയിലായ ബെന്നിയെ മാത്രം പ്രതിയാക്കി മത്തച്ചനെ മാപ്പുസാക്ഷ്യമാക്കാനുളള ശ്രമങ്ങളും  പോലീസ് ഉന്നതവ്യത്തങ്ങള്‍ ശ്രമിക്കുന്നതായാണ് നാട്ടുകാരുടെ ആക്ഷേപം. വണ്ടിപ്പെരിയാര്‍, കുമളി, എന്നിവിടങ്ങളില്‍ സ്വര്‍ണാഭരണശാല നടത്തിപ്പുകാരാണ്  പ്രതിഭാഗം. പണത്തിന്റെ സ്വാധീനവും, ഉന്നത പോലീസ് ഇടപെടലുകളുമാണ് പ്രതിയെ പിടികൂടാന്‍ വൈകുന്നതെന്നാണ് നാട്ടുകാരുടെ സംശയം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക