|    Dec 19 Wed, 2018 12:49 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വേട്ടക്കാരന്‍ മേനകയ്‌ക്കെതിരേ നിയമയുദ്ധത്തിന്

Published : 8th November 2018 | Posted By: kasim kzm

മുംബൈ: മഹാരാഷ്ട്രയില്‍ പെണ്‍കടുവയായ അവ്‌നിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് തനിക്കെതിരേ അപകീര്‍ത്തി പരാമര്‍ശവും വസ്തുതാവിരുദ്ധമായ ആരോപണങ്ങളും ഉന്നയിച്ച കേന്ദ്രമന്ത്രി മേനക ഗാന്ധിക്കെതിരേ കേസ് കൊടുക്കാന്‍ ആലോചിക്കുന്നതായി വേട്ടക്കാരന്‍ ശഫാഅത്ത് അലിഖാന്‍. തന്റെ മകന്‍ അസ്ഗര്‍ അലിക്കും നാലംഗ സംഘത്തിനും മഹാരാഷ്ട്ര വനംവകുപ്പ് നടപടിയെടുക്കാനുള്ള അധികാരപത്രം നല്‍കിയിരുന്നെന്നും മയക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കടുവയ്ക്കു നേരെ ആത്മരക്ഷാര്‍ഥം വെടിയുതിര്‍ക്കുകയായിരുന്നെന്നും ഖാന്‍ പറഞ്ഞു.
അതേസമയം, പെണ്‍കടുവയെ കൊന്ന സംഭവത്തില്‍ മഹാരാഷ്ട്ര വനംമന്ത്രി സുധീര്‍ മുന്‍ഗന്‍തിവാറിനെ പുറത്താക്കണമെന്നു കേന്ദ്രമന്ത്രി മേനക ഗാന്ധി ആവര്‍ത്തിച്ചു. വിദര്‍ഭയിലെ മുതിര്‍ന്ന ബിജെപി നേതാവാണു ധനമന്ത്രി കൂടിയായ മുന്‍ഗന്‍തിവാര്‍. മുന്‍ഗന്‍തിവാര്‍ ബിജെപിക്കു ബാധ്യതയാണെന്നു കഴിഞ്ഞദിവസം മേനക കുറ്റപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്ര വനം വകുപ്പിന്റെ നിര്‍ദേശപ്രകാരം അവ്‌നി എന്ന കടുവയെ വെടിവച്ചു കൊന്നത്. ഒന്നര വര്‍ഷത്തിനിടയില്‍ 13 പേരെ ഈ കടുവ കൊന്നുതിന്നുവെന്നാണ് വനം വകുപ്പിന്റെ കണക്കുകള്‍. യവത്മാല്‍ ജില്ലയിലെ ബൊറാതി ഫോറസ്റ്റ് ഡിവിഷനില്‍ വച്ചാണ് അവ്‌നി കൊല്ലപ്പെട്ടത്. എന്നാല്‍, കടുവയെ കൊന്നതിനു പിന്നാലെ ശക്തമായ പ്രതിഷേധമാണ് രാജ്യമൊട്ടാകെ ഉയര്‍ന്നത്. വ്യക്തമായ തെളിവ് ഇല്ലാതെയാണ് കടുവയെ കൊന്നതെന്നാരോപിച്ച് ആദ്യം രംഗത്തെത്തിയത് പരിസ്ഥിതി പ്രവര്‍ത്തകരാണ്. സംഭവം സിബിഐ അന്വേഷിക്കണമെന്നു മൃഗസ്‌നേഹികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തെഴുതി. സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി ശിവസേനയും രംഗത്തുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss