|    Jul 21 Sat, 2018 11:40 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

വേങ്ങര: സ്ഥാനാര്‍ഥിയെ 18നു തീരുമാനിക്കും- കെ പി എ മജീദ്

Published : 14th September 2017 | Posted By: fsq

 

കണ്ണൂര്‍: വേങ്ങര നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്‌ലിംലീഗിലോ യുഡിഎഫിലോ ആശങ്കയില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. സ്ഥാനാര്‍ഥി ആരാവും എന്നതിനെക്കുറിച്ച് 18നു ചേരുന്ന യോഗത്തില്‍ തീരുമാനിക്കും. പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങള്‍ തന്നെ പ്രഖ്യാപനം നടത്തുമെന്നും മജീദ് കണ്ണൂരില്‍ പറഞ്ഞു. ആത്മവിശ്വാസത്തോടെയാണ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മുന്നണി ഒറ്റക്കെട്ടാണ്. പാര്‍ട്ടി പ്രവര്‍ത്തനം മണ്ഡലത്തില്‍ സജീവമാണ്. തിരഞ്ഞെടുപ്പുരംഗത്ത് യുഡിഎഫ് ഒറ്റക്കെട്ടായിരിക്കുമെന്നും മജീദ് വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss