|    Jul 23 Mon, 2018 9:08 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

വേങ്ങര : പ്രചാരണം രണ്ടാംഘട്ടത്തില്‍

Published : 27th September 2017 | Posted By: fsq

 

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പിന് ഇനി 13 ദിവസം മാത്രം. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി ഇന്നാണ്. തിരഞ്ഞെടുപ്പ് പ്രചാരണം രണ്ടാംഘട്ടത്തിലേക്കു കടന്നതോടെ നാല് പ്രധാന സ്ഥാനാര്‍ഥികളും പുതിയ വിഷയങ്ങള്‍ ഉന്നയിച്ചു രംഗത്തെത്തി. അഖിലേന്ത്യാ നേതാക്കള്‍കൂടി പൊതുയോഗങ്ങള്‍ക്ക് എത്തുന്നതോടെ മല്‍സരം കനക്കുകയാണ്. യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികള്‍ക്കും എസ്ഡിപിഐക്കും ബിജെപിക്കും മല്‍സരം നിര്‍ണായകമാണ്. അനാവശ്യമായ ഉപതിരഞ്ഞെടുപ്പ് ലീഗ് അടിച്ചേല്‍പ്പിച്ചെന്നാണ് ഇടതുപക്ഷ പ്രചാരണം. ഫാഷിസത്തെ എതിര്‍ക്കാന്‍ സിപിഎമ്മിനാവില്ലെന്നും കോണ്‍ഗ്രസ്സിനു മാത്രമേ കഴിയൂവെന്നുമാണ് യുഡിഎഫ് മുദ്രാവാക്യം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ന്യൂനപക്ഷ വിരുദ്ധതയും വികസനപ്രശ്‌നങ്ങളും മുന്‍നിര്‍ത്തിയാണ് എസ്ഡിപിഐ വോട്ട് തേടുന്നത്. ബിജെപിയാവട്ടെ കേന്ദ്രസര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോവാന്‍ ഒരു വോട്ട്് എന്നാണ് അഭ്യര്‍ഥിക്കുന്നത്.മന്ദഗതിയിലായിരുന്ന പ്രചാരണം വേഗത്തിലായിട്ടുണ്ട്. പഞ്ചായത്തുതലത്തില്‍ സ്ഥാനാര്‍ഥികള്‍ നേരിട്ടെത്തി വോട്ട് ചോദിക്കുന്ന രണ്ടാംഘട്ടമാണ് ഇപ്പോള്‍. യുഡിഎഫ് പഞ്ചായത്തുതല പര്യടനം ഒക്ടോബര്‍ 1നാണ് ആരംഭിക്കുക. വോട്ടര്‍മാരെ നേരില്‍ കാണാനാണ് എല്ലാ സ്ഥാനാര്‍ഥികളും ശ്രമിക്കുന്നത്. വേങ്ങരയ്ക്കു വേണ്ടി ചെയ്ത കാര്യങ്ങള്‍ പറഞ്ഞ് വോട്ടര്‍മാരെ സ്വാധീനിക്കാമെന്നാണ് ലീഗിന്റെ കണക്കുകൂട്ടല്‍. ഒളിഞ്ഞും തെളിഞ്ഞും യുഡിഎഫ് നടത്തിയ ബിജെപി ഒത്തുകളിയും മൃദുഹിന്ദുത്വവും ചൂണ്ടിക്കാണിച്ച് വേങ്ങരയിലെ മുസ്്‌ലിം വോട്ടുകള്‍ പെട്ടിയിലാക്കാനുള്ള തന്ത്രങ്ങളിലാണ് എല്‍ഡിഎഫ്. വേങ്ങരയുടെ വികസനമുരടിപ്പും ഫാഷിസത്തെ എതിര്‍ക്കുന്നതില്‍ ഇരുമുന്നണികളും കാണിക്കുന്ന അലംഭാവവും ചൂണ്ടിക്കാണിച്ചാണ് എസ്ഡിപിഐ പ്രചാരണം. പ്രചാരണരംഗത്ത് ബിജെപി ഇപ്പോഴും പിറകില്‍ തന്നെയാണ്. യുഡിഎഫ് സ്ഥാനാര്‍ഥിപ്രഖ്യാപനത്തില്‍ അവസാന നിമിഷത്തിലുണ്ടായ അട്ടിമറിയും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പി ല്‍ ലീഗ് എംപിമാര്‍ വോട്ട് ചെയ്യാത്തതും ലീഗിനെ തിരിഞ്ഞുകുത്തുന്നുണ്ട്. പഴയ കോലീബി സംഖ്യത്തിന്റെ ഓര്‍മയിലാണ് ഈ നടപടിയെന്നാണു വ്യവസായമന്ത്രി എ സി മൊയ്തീ ന്‍ പറഞ്ഞത്. ലീഗിനെ കടന്നാക്രമിച്ചുകൊണ്ടാണ് ഇടതു ക്യാംപ് മുന്നേറുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനമെന്ന ഇല്ലാക്കഥകളാണ് ബിജെപിയുടെ തുറുപ്പുചീട്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss