|    Jul 17 Tue, 2018 10:50 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വേങ്ങര : ലീഗ് രാഷ്ട്രീയപരമായും സംഘടനാപരമായും കടുത്ത പ്രതിസന്ധിയിലെന്ന് കോടിയേരി

Published : 20th September 2017 | Posted By: fsq

 

കൊച്ചി: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിലുണ്ടായ അഭിപ്രായ വ്യത്യാസം മുസ്‌ലിം ലീഗ് രാഷ്ട്രീയപരമായും സംഘടനാപരമായും ഇന്നേവരേയില്ലാത്ത കടുത്ത പ്രതിസന്ധിയിലാണെന്നാണ് വ്യക്തമാക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്ഥാനാര്‍ഥിത്വം ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടിവിടുമെന്നുവരെ ഭീഷണിപ്പെടുത്തല്‍ ഉണ്ടായെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇത്തരം ഭീഷണിക്കു മുന്നില്‍ നേതൃത്വത്തിന് വഴങ്ങേണ്ടി വന്നു.ഗുരുതരമായ സംഘടനാ പ്രതിസന്ധിയാണ് ഇതിലൂടെ വ്യക്തമാക്കപ്പെടുന്നത്. ഇത് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് കാര്യത്തില്‍ സംശയമില്ല. സിപിഎം  നേരത്തെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതും ലീഗിനു തിടുക്കത്തില്‍ തീരുമാനമെടുക്കേണ്ടതായി വന്നു. വേങ്ങരയില്‍ എല്‍ഡിഎഫ് ശക്തമായ പോരാട്ടമായിരിക്കും കാഴ്ചവയ്ക്കുക.ആര്‍എസ്എസിനെ പിടിച്ചുകെട്ടുന്നതിനുള്ള പടക്കുതിയായിട്ടാണ് പി കെ കുഞ്ഞാലിക്കുട്ടിയെ ഇവിടെ നിന്നും ലോക്‌സഭയിലേക്ക് അയച്ചത്. എന്നാല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന്റെ സ്ഥാനാര്‍ഥിയായി മല്‍സരിച്ച രാംനാഥ് കോവിന്ദിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി നിര്‍ത്തിയ സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യാന്‍ പോലും കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗിന്റെ എംപിമാര്‍ കൃത്യസമയത്ത് എത്തിയില്ല. ആര്‍എസ്എസിനെതിരായ ലീഗിന്റെ നിലപാട് വാചകമടിയില്‍ മാത്രമെ ഉള്ളൂവെന്നും പ്രവര്‍ത്തിയില്‍  ഇല്ലെന്നാണ് ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss