|    Oct 22 Mon, 2018 5:22 pm
FLASH NEWS
Home   >  Kerala   >  

വേങ്ങര ബിജെപി സ്ഥാനാര്‍ത്ഥി: സംസ്ഥാന നേതൃത്വത്തിനെതിരേ ജില്ലാഘടകം

Published : 18th September 2017 | Posted By: shadina sdna


കോഴിക്കോട്: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കാനാവില്ലെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കി. സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു 16നു ചേര്‍ന്ന സംസ്ഥാന നേതൃയോഗം തീരുമാനിച്ചത്. എന്നാല്‍ സംസ്ഥാന നേതാക്കള്‍ ജില്ലയില്‍ വന്ന് എഴുതി വാങ്ങിയ പേരുകളില്‍ ഇല്ലാത്തയാളെ അടിച്ചേല്‍പ്പിക്കുയാണെന്ന് ജില്ലാ ഘടകം കുറ്റപ്പെടുത്തി. ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമായ കെ ജനചന്ദ്രന്റെ പേരാണ് മലപ്പുറത്തു നിന്ന് നല്‍കിയത്. കൂടാതെ വേങ്ങരയില്‍ സംസ്ഥാന നേതാക്കള്‍ വേണ്ടെന്നും പ്രാദേശിക നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മതിയെന്നും കേന്ദ്ര നേതൃത്വവും വ്യക്തമാക്കി. ഇന്നോ നാളെയോ ഡല്‍ഹിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച പ്രഖ്യാപനമുണ്ടാവും

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss