|    Oct 23 Tue, 2018 11:39 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വേങ്ങര: എസ്എന്‍ഡിപിക്ക് സ്വതന്ത്ര നിലപാട് വെള്ളാപ്പള്ളി

Published : 24th September 2017 | Posted By: fsq

 

ഹരിപ്പാട്: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി യോഗത്തിനു സ്വതന്ത്ര നിലപാടാണുള്ളതെന്നു യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗം ചേപ്പാട് യൂനിയന്‍ ദശാബ്ദി ആഘോഷ മഹാസമ്മേളനം ഉദ്ഘാടന ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞാലിക്കുട്ടിക്കു കിട്ടിയ ഭൂരിപക്ഷം ഇല്ലെങ്കിലും വേങ്ങരയില്‍ മുസ്‌ലിംലീഗ് തൂത്തുവാരുമെന്നും എല്‍ഡിഎഫ് ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിജെപിക്ക് 5000 വോട്ട് കിട്ടിയാല്‍ ഭാഗ്യം. താന്‍ ബിഡിജെഎസിന്റെ ആരുമല്ല. സാമൂഹികനീതി ബിജെപി കേരളത്തില്‍ കാണിച്ചിട്ടില്ല. കിട്ടിയതിന്റെ പങ്ക് ഘടകകക്ഷികള്‍ക്കു കൊടുക്കാന്‍ തയ്യാറാവണമായിരുന്നു. കിട്ടിയത് മുഴുവന്‍ ബിജെപിയിലെ സവര്‍ണര്‍ക്ക് മാത്രം കൊടുക്കുകയാണു ചെയ്തത്. ഏത് പാര്‍ട്ടിയിലേക്ക് പോവണമെന്നു തീരുമാനം എടുക്കേണ്ടത് ബിഡിജെഎസ് ആണെന്നും വെള്ളപ്പള്ളി കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss