|    Jul 23 Mon, 2018 9:01 pm
FLASH NEWS
Home   >  Kerala   >  

വേങ്ങര തിരഞ്ഞെടുപ്പ്: എന്‍ഡിഎ കണ്‍വന്‍ഷനില്‍ നിന്നും ബിഡിജെഎസ് വിട്ടു നില്‍ക്കും

Published : 22nd September 2017 | Posted By: shadina sdna


മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ നിന്ന് ബിഡിജെഎസ് വിട്ട് നില്‍ക്കും.  ഇത് സംബന്ധിച്ച് ബിഡിജെഎസ് ജില്ലാ ഘടകത്തിന് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കി. എന്‍ഡിഎയില്‍ നിന്ന് അവഗണന നേരിടുന്നതിനാലാണ് കണ്‍വന്‍ഷനില്‍ നിന്ന് വിട്ട് നില്‍ക്കുന്നതെന്നാണ് ബിഡിജെഎസ് നേതൃത്വം നല്‍കുന്ന വിശദീകരണം.
ബിജെപിക്ക്‌ തങ്ങളോടുള്ളത് സവര്‍ണാധിപത്യ നിലപാടാണെന്ന്  നേരത്തെ ബിഡിജെഎസ് ആരോപിച്ചിരുന്നു. എന്‍ഡിഎ വിട്ട് പോരാന്‍ ബിഡിജെഎസ് തയ്യാറാവണമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ആവശ്യപ്പെട്ടിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss