|    Jul 22 Sun, 2018 6:13 am
FLASH NEWS

വേങ്ങര ഉപതിരഞ്ഞെടുപ്പ് : ഹരിത നിയമാവലി അനുസരിച്ച് നടത്താന്‍ പൊതുനിരീക്ഷകന്റെ അഭ്യര്‍ഥന

Published : 29th September 2017 | Posted By: fsq

 

വേങ്ങര:  ഉപതിരഞ്ഞെടുപ്പ് ഹരിത നിയമാവലി അനുസരിച്ച് നടത്താന്‍ പൊതുനിരീക്ഷകന്‍ അമിത് ചൗധരി രാഷ്ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ഥിച്ചു.  ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി കലക്‌ട്രേറ്റില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലായിരുന്നു പൊതു നിര്‍ദ്ദേശകന്റെ ഈ അഭ്യര്‍ഥന.  മണ്ഡലത്തിലെ മുഴുവന്‍ വോട്ടര്‍മാരെയും പോളിങ് ബൂത്തില്‍ എത്തിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  സമാധാനപരമായ തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് പിന്തുണയുണ്ടാവണം.  ശുചിത്വമിഷന്റെ മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള ഡോക്യൂമെന്ററി പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചു.  മലപ്പുറം ഗസ്റ്റ് ഹൗസിലാണ് പൊതു നിരീക്ഷകന്‍ ക്യാംപ്  ചെയ്യുന്നത്. പെരുമാറ്റചട്ടവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആവശ്യമെങ്കില്‍ ഇദ്ദേഹത്തെ വിളിക്കാം.  ഫോണ്‍ 8921427382.സോഷ്യല്‍ മീഡിയ പോലെയുള്ള മാധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിന് മുമ്പ് അനുമതി ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍ അമിത് മീണ ആവശ്യപ്പെട്ടു. വിക്കിപീഡിയ, ട്വിറ്റര്‍, യുട്യൂബ്, ഫെയ്‌സ് ബുക്ക്, വിവിധ ആപ്പുകള്‍ എന്നിവയിലൂടെയുളള തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് എംസിഎംസിക്ക് മുന്‍കൂര്‍ അപേക്ഷ സമര്‍പ്പിക്കണം.   തിരഞ്ഞെടുപ്പിന്റെ സുഖമമായ നടത്തിപ്പിന്  കേന്ദ്രത്തിന്റെ രണ്ട് കമ്പനി സേനയെ മണ്ഡലത്തില്‍ അനുവദിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതായി ജില്ലാ കലക്ടര്‍ പറഞ്ഞു.  യോഗത്തില്‍ ചെലവ് നിരീക്ഷകന്‍ എം ശ്രീകാന്ത്, ജില്ലാ പൊലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹറ, എഡിഎം ടി വിജയന്‍, എന്നിവര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss