|    Jul 19 Thu, 2018 11:43 am
FLASH NEWS
Home   >  Todays Paper  >  page 12  >  

വേങ്ങര ഉപതിരഞ്ഞെടുപ്പ് : കലോല്‍സവ വേദിയില്‍ സ്ഥാനാര്‍ഥി സംഗമം

Published : 29th September 2017 | Posted By: fsq

 

എം ഖമറുദ്ദീന്‍

വേങ്ങര: വേങ്ങരയില്‍ ജനവിധി തേടുന്ന സ്ഥാനാര്‍ഥികള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കലോല്‍സവവേദിയിലെത്തിയതു വിദ്യാര്‍ഥികള്‍ക്കു പുതിയ അനുഭവമായി. വേങ്ങര ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കലോല്‍സവ സമാപന ദിവസമായ ഇന്നലെ നടന്ന സ്ഥാനാര്‍ഥി സംഗമമാണു വിദ്യാര്‍ഥികള്‍ക്കു കൗതുകമായത്. സ്‌കൂള്‍ അധികൃതരുടെ ക്ഷണം സ്വീകരിച്ച് മണ്ഡലത്തില്‍ ജനവിധി തേടുന്ന ആറ് സ്ഥാനാര്‍ഥികളും കലോല്‍സവ വേദിയിലെത്തി. യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ എന്‍ എ ഖാദര്‍, ഇടതുമുന്നണി സ്ഥാനാര്‍ഥി അഡ്വ. പി പി ബഷീര്‍, എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീര്‍, ബിജെപി സ്ഥാനാര്‍ഥി കെ ജിനചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ക്കു പുറമെ രണ്ടു സ്വതന്ത്ര സ്ഥാനാര്‍ഥികളും സംഘത്തിലുണ്ടായിരുന്നു. സൗഹൃദം പങ്കിട്ടും സെല്‍ഫിയെടുത്തും സ്ഥാനാര്‍ഥികള്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങിയതോടെ ആരവം മുഴക്കി വിദ്യാര്‍ഥികളും അവര്‍ക്കൊപ്പം കൂടി. മല്‍സരരംഗത്തുള്ള അഭിഭാഷകരായ യുഡിഎഫ്, എല്‍ഡിഎഫ്, എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ ഒരുമിച്ച് വിദ്യാര്‍ഥികള്‍ക്കൊപ്പം സെല്‍ഫിയെടുത്താണു പിരിഞ്ഞത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss