|    Oct 18 Thu, 2018 2:11 am
FLASH NEWS

വേങ്ങര ഉപതിരഞ്ഞെടുപ്പ് അങ്കത്തട്ട് ഒരുങ്ങിത്തുടങ്ങി

Published : 18th September 2017 | Posted By: fsq

 

മലപ്പുറം: മലപ്പുറം വീണ്ടുമൊരു തിരഞ്ഞെടുപ്പ് ചൂടിന് തയ്യാറെടുത്തു കഴിഞ്ഞു. വേങ്ങര ഉപതിരഞ്ഞെടുപ്പിന് രാഷ്ട്രീയ പാര്‍ട്ടികള്‍ അവസാന വട്ട ഒരുക്കങ്ങളിലെത്തി.എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെക്കൂടി ഇന്നലെ പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പ് പോരിന് മൂര്‍ച്ച കൈവന്നിരിക്കുകയാണ്. കഴിഞ്ഞ തവണ വേങ്ങരയില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മല്‍സരിച്ച അഡ്വ. പി പി ബഷീര്‍ തന്നെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. പി പി ബഷീറിന് ഒരിക്കല്‍ കൂടി മല്‍സരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ അധ്യക്ഷതയില്‍ ശനിയാഴ്ച ചേര്‍ന്ന ജില്ലാസെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിനു ശേഷം സംസ്ഥാന സെക്രട്ടറി തന്നെ സ്ഥാനാര്‍ഥിയായി പി പി ബഷീറിനെ പ്രഖ്യാപിക്കുകയായിരുന്നു. കോണ്‍ഗ്രസ് വിട്ട് ലീഗിലെത്തിയ വേങ്ങരയിലെ പ്രമുഖ വ്യവസായി സ്വതന്ത്രനായോ എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് സി പി സാനുവിനെയോയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വേങ്ങരയില്‍ സൂചന തന്നിരുന്നത്. എന്നാല്‍ ഇതിനെല്ലാം അവഗണിച്ച് പി പി ബഷീറിന് രണ്ടാമതും മല്‍സരിക്കാന്‍ അവസരം നല്‍കുകയായിരുന്നു. തിരൂരങ്ങാടി ഏരിയാ കമ്മിറ്റിയംഗമായ ബഷീര്‍ മണ്ഡലത്തിലെ സുപരിചിതനും അഭിഭാഷകനും പ്രാസംഗികനുമാണെന്ന ഗുണങ്ങളാണ് പി പി ബഷീറിനു തന്നെ അവസരം ലഭിക്കാനിടയാക്കിയത്്. തിരൂര്‍ ബാറിലെ അഭിഭാഷകനാണ് ഈ 50കാരന്‍. എആര്‍ നഗര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു. ഡിവൈഎഫ്‌ഐ തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ കമ്മിറ്റിയംഗം, അഖിലേന്ത്യാ ലോയേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചു. യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗവും സിപിഎം തിരൂരങ്ങാടി ഏരിയാകമ്മിറ്റിയംഗവുമാണ്. കാലടി സര്‍വകലാശാലാ തിരൂര്‍ പ്രാദേശിക കേന്ദ്രത്തിലെ ലക്ചററും എഴുത്തുകാരിയുമായ ഡോ.ഷംഷാദ് ഹുസൈനാണ്് ഭാര്യ. 20ന് യുഡിഎഫ് സ്ഥാനാര്‍ഥിയെ മുസ്്‌ലിംലീഗ് പ്രഖ്യാപിക്കും. രാവിലെ പാണക്കാട് ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷമാണ്  സ്ഥാനാര്‍തിയെ  പ്രഖ്യാപിക്കുക. യുഡിഎഫ് തിപഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചുട്ടുണ്ട്. 20നു രാത്രി ഏഴിന് പത്ത്മൂച്ചിക്കല്‍ സുബൈദ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ വേങ്ങര നിയോജകമണ്ഡലം യുഡിഎഫ് കണ്‍വന്‍ഷന്‍ നടക്കും. മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അന്നു രാവിലെ 9.30ന് യുഡിഎഫ് ജില്ലാ സംയുക്ത യോഗം മലപ്പുറം ഡിടിപിസി ഹാളില്‍ നടക്കും.എസ്ഡിപിഐ സ്ഥാനാര്‍ഥിയായി അഡ്വ. കെ സി നസീറിനെ ദിവസങ്ങള്‍ക്കു മുമ്പുതന്നെ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. എസ്ഡിപിഐ അനൗപചാരിക പ്രചാരണ പരിപാടികളും മണ്ഡലത്തില്‍ തുടങ്ങിക്കഴിഞ്ഞു. പാര്‍ട്ടിയിലെ ജില്ലാ കമ്മിറ്റിയംഗമായ നസീര്‍ തിരൂര്‍ ബാറിലെ അഭിഭാഷകനും സാമൂഹിക രംഗത്തെ നിറസാന്നിധ്യാവുമാണ്. 2011ലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ കോട്ടക്കല്‍ മണ്ഡലത്തെയും 2016ല്‍ തിരൂരങ്ങാടി മണ്ഡലത്തിലും എസ്ഡിപിഐ സ്ഥാനാര്‍ഥിയായി നസീര്‍ മല്‍സരിച്ചിരുന്നു. ഡോ. ഹാദിയയുമായി ബന്ധപ്പെട്ട കേസടക്കം മനുഷ്യാവകാശവുമായി ബന്ധപ്പെട്ട നിരവധി കേസുകളുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്ന വ്യക്തിയാണ് നസീര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss