|    Oct 21 Sun, 2018 12:50 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

വേങ്ങര ഉപതിരഞ്ഞെടുപ്പ് : ഇടതു സ്ഥാനാര്‍ഥി അഡ്വ. ബഷീര്‍ തന്നെ

Published : 18th September 2017 | Posted By: fsq

 

തിരുവനന്തപുരം/മലപ്പുറം: വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയായി അഡ്വ. പി പി ബഷീര്‍ മല്‍സരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. സിപിഎം തിരൂരങ്ങാടി ഏരിയാ കമ്മിറ്റി അംഗമാണ് ബഷീര്‍. എആര്‍ നഗര്‍ മമ്പുറം സ്വദേശിയായ ബഷീര്‍, കോഴിക്കോട് ലോ കോളജില്‍ നിന്ന് നിയമബിരുദം നേടി. പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റിയില്‍ നിന്നു മനുഷ്യാവകാശ നിയമത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം, തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂനിയന്‍ മലപ്പുറം ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ സംസ്ഥാന കമ്മിറ്റി അംഗമാണ്. 2016ല്‍ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരേ പി പി ബഷീര്‍ മല്‍സരിച്ചിരുന്നു. 2000-05ല്‍ എആര്‍ നഗര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു. 2007 മുതല്‍ 11 വരെ തിരൂര്‍ കോടതിയില്‍ അഡീഷനല്‍ ഗവ. പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss