|    Jul 22 Sun, 2018 6:30 pm
FLASH NEWS
Home   >  Kerala   >  

വേങ്ങര ഉപതിരഞ്ഞെടുപ്പ്: ലീഗിന് മാണിയുടെ പിന്തുണ

Published : 30th September 2017 | Posted By: shins

കോട്ടയം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍  മുസ്‌ലിം ലീഗിനെ പിന്തുണയ്ക്കുമെന്ന് കെഎം മാണി. അതേസമയം, മുന്നണി പ്രവേശനത്തിനുള്ള പാലമായി ഇതിനെ ആരും വ്യാഖ്യാനിക്കേണ്ടെന്നും ലീഗുമായി ദീര്‍ഘകാലമായുള്ള ആത്മബന്ധത്തിന്റെ ഭാഗമായാണ് പിന്തുണ നല്‍കുന്നതെന്നും മാണി വ്യക്തമാക്കി. ഡിസംബറില്‍ നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലാണ് മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം ഉണ്ടാവുക. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദറിന് പിന്തുണ തേടി പി കെ കുഞ്ഞാലിക്കുട്ടി വിളിച്ചിരുന്നുവെന്ന് കെഎം മാണി നേരെത്ത അറിയിച്ചിരുന്നു. ഒക്ടോബര്‍ 11 നാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss