|    Jul 20 Fri, 2018 10:45 am
FLASH NEWS
Home   >  Kerala   >  

വേങ്ങര ഉപതിരഞ്ഞെടുപ്പ്: പത്രിക പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടായതായി ലീഗ് വിമതന്‍

Published : 29th September 2017 | Posted By: shadina sdna


മലപ്പുറം: വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറാന്‍ തന്റെ മേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടായതായി ലീഗ് വിമതസ്ഥാനാര്‍ത്ഥി കെ ഹംസയുടെ വെളിപ്പെടുത്തല്‍. പത്രിക പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തന്റെമേല്‍ തുടര്‍ച്ചയായി സമ്മര്‍ദ്ദവും ഭീഷണിയും ഉണ്ടായി. കെപിസിസി സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ് സമ്മര്‍ദ്ദവുമായി രംഗത്തെത്തിയതെന്ന് ഹംസ പറഞ്ഞു. ലീഗ് നേതൃത്വത്തിലുള്ള ആരും തന്നെ ബന്ധപ്പെട്ടിട്ടില്ല. പികെ കുഞ്ഞാലിക്കുട്ടി മഹാനായ നേതാവാണെന്നും ഹംസ അഭിപ്രായപ്പെട്ടു.
കെഎന്‍എ ഖാദറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ചാണ് കെ ഹംസ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഖാദര്‍ പിന്‍മാറിയാല്‍ താനും മല്‍സരത്തില്‍ നിന്ന് പിന്‍മാറാം എന്നായിരുന്നു ഹംസയുടെ നിലപാട്. വേങ്ങരയില്‍ ലീഗിന് കനത്ത തിരിച്ചടി ആയിരിക്കുകയാണ് ഹംസയുടെ സ്ഥാനാര്‍ത്ഥിത്വം

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss