|    Oct 20 Sat, 2018 3:11 am
FLASH NEWS

വേങ്ങര ഉപതിരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിന്റെ വിലയിരുത്തലാവും : രമേശ് ചെന്നിത്തല

Published : 9th September 2017 | Posted By: fsq

 

വേങ്ങര: വേങ്ങര ഉപതിരഞ്ഞെടുപ്പ് പിണറായി സര്‍ക്കാറിന്റെ 16 മാസത്തെ വിലയിരുത്തലാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വേങ്ങര വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സ്‌പെഷല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്. കേരളത്തിലെ ജനങ്ങള്‍ ഏറെ പ്രതിസന്ധിയിലാണെന്നും നിത്യവും കൊളളയും കൊലയും നടക്കുന്ന നാടായി കേരളം മാറിയെന്നും ജനങ്ങള്‍ക്ക് സൈ്വരമായി ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍  കേന്ദ്ര  സംസ്ഥാന സര്‍ക്കാരുകള്‍ ഒരേ തൂവല്‍ പക്ഷികളാണെന്ന്  മുന്‍ മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിലക്കയറ്റത്തിനെതിരെ സമരം ചെയ്ത് അധികാരത്തിലേറിയ മോദി അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിയം ഉത്പനങ്ങളുടെ വില ഗണ്യമായി കുറഞ്ഞിട്ടും പെട്രോളിയത്തിന്റെ എക്‌സൈസ് തീരുവ മുന്നിരട്ടി വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  പിണറായിയുടെ ഭരണത്തിന്‍ കീഴില്‍ റേഷന്‍ ഷോപ്പുകളെല്ലാം അടഞ്ഞുകിടക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി  പറഞ്ഞു. 14 ലക്ഷം പരാതികളാണ് റേഷന്‍ കാര്‍ഡുകള്‍ സംബന്ധിച്ച് കെട്ടികിടക്കുന്നത്. രാജ്യത്തിന്റെ പൈതൃകം അന്താരാഷ്ട്രതലത്തില്‍ കളഞ്ഞുകുളിച്ച സര്‍ക്കാരാണ് മോദി സര്‍ക്കാരെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ പറഞ്ഞു. കണ്ണന്താനത്തിന് കേരള ഹൗസില്‍ വിരുന്നത് നല്‍കിയതിന് പിന്നില്‍ ബിജെപി  സിപിഎം രഹസ്യ അജണ്ടയുണ്ടെന്നും ഇരു ഫാസിസ്റ്റ് ശക്തികളെ ഒറ്റപ്പെടുത്താന്‍ മതേതര കക്ഷികള്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും   മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടി എം പി, എ പി അനില്‍കുമാര്‍ എംഎല്‍എ, ഡിസിസി പ്രസിഡണ്ട് അഡ്വ. വി വി പ്രകാശ്, കെപിസിസി സെക്രട്ടറിമാരായ കെ പി അബ്ദുല്‍ മജീദ്, വി എ കരീം, പി ടി അജയ് മോഹന്‍, മുന്‍ ഡിസിസി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി, പി എ ചെറിത്. അഡ്വ. സി കെ അബ്ദുറഹിമാന്‍, പി പി സഫീര്‍ ബാബു, കെ എ അറഫാത്ത്, പറങ്ങോടത്ത് മുഹമ്മദ് കുട്ടി എന്നിവരും  സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss