|    Jul 19 Thu, 2018 11:10 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

വേങ്ങര ഉപതിരഞ്ഞെടുപ്പ് ഒക്ടോബര്‍ 11ന്

Published : 13th September 2017 | Posted By: fsq

 

മലപ്പുറം: വേങ്ങര നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പ് ഒക്ടോബര്‍ 11ന് നടക്കും. പി കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ്. ഒക്ടോബര്‍ 15നാണ് വോട്ടെണ്ണല്‍. വോട്ട് ചെയ്തത് ആര്‍ക്കാണെന്നു വോട്ടര്‍ക്ക് കാണാന്‍ സാധിക്കുന്ന സ്ലിപ്പ് ലഭിക്കുന്ന വിവിപാറ്റ് സംവിധാനം തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കും. ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം വെള്ളിയാഴ്ച പുറത്തിറങ്ങും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി 22 ആണ്. സൂക്ഷ്മപരിശോധന 25ന് നടക്കും. 27 വരെ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാം. ലീഗ് ശക്തികേന്ദ്രമായ വേങ്ങരയില്‍ മികച്ച സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ മുസ്‌ലിംലീഗ് രഹസ്യ സര്‍വേ അടക്കമുള്ളവ നടത്തിയിരുന്നു. ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദിനാണ് സര്‍വേയില്‍ മുന്‍തൂക്കം ലഭിച്ചത്. മജീദിന് പുറമെ മുന്‍ എംഎല്‍എമാരായ അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, കെ എന്‍ എ ഖാദര്‍ എന്നിവരുടെ പേരുകളും പറഞ്ഞുകേട്ടിരുന്നു. 2016ല്‍ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരേ സിപിഎമ്മിലെ പി പി ബഷീറായിരുന്നു സ്ഥാനാര്‍ഥി. 38,057 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കുഞ്ഞാലിക്കുട്ടി ജയിച്ചത്. ഏപ്രിലില്‍ നടന്ന മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിക്ക് 40,500ലധികം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss