|    Jul 23 Mon, 2018 4:05 am
FLASH NEWS
Home   >  Kerala   >  

വേങ്ങര ഉപതിരഞ്ഞെടുപ്പ്‌: വെല്‍ഫെയര്‍ പാര്‍ട്ടി മല്‍സരിക്കില്ല

Published : 21st September 2017 | Posted By: shadina sdna

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പ്രത്യേകമായി ഏതെങ്കിലും നിലയ്ക്ക് സ്വാധീനിക്കുന്ന രാഷ്ട്രീയ പ്രസക്തി വേങ്ങര ഉപതിരഞ്ഞെടുപ്പിനില്ലെന്നും അതിനാല്‍ വേങ്ങരയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കുന്നില്ലെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
പ്രത്യേക സാഹചര്യമുണ്ടെങ്കില്‍ മാത്രം ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയുള്ളൂ എന്ന പാര്‍ട്ടിയുടെ നയത്തിനനുസരിച്ചാണ് ഈ തീരുമാനം. ദേശീയ രാഷ്ട്രീയത്തിനോ സംസ്ഥാന രാഷ്ട്രീയത്തിനോ എന്തെങ്കിലും സ്വാധീനം ചെലുത്തുന്ന ഫലം വേങ്ങരയില്‍ സംഭവിക്കാനിടയില്ലെന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടി വിലയിരുത്തുന്നത്.
വോട്ട് വിനിയോഗം സംബന്ധിച്ച തീരുമാനം മല്‍സരരംഗം കൂടുതല്‍ വ്യക്തമായ ശേഷം സ്വീകരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss