|    Dec 15 Fri, 2017 4:11 am
FLASH NEWS

വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ഇടത്- വലത് മുന്നണികളുടെ കാപട്യം വെളിച്ചത്തായി: മജീദ് ഫൈസി

Published : 29th October 2017 | Posted By: fsq

 

വേങ്ങര: ഫാഷിസത്തിനെതിരേ പ്രതിരോധം തീര്‍ക്കുന്നതില്‍ കേരളത്തിലെ ഇരുമുന്നണികളും കാണിക്കുന്ന കാപട്യം വേങ്ങര ഉപതിരഞ്ഞെടുപ്പിലൂടെ വെളിച്ചത്തായെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍മജീദ് ഫൈസി. വേങ്ങര മണ്ഡലം എസ്ഡിപിഐ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  സംഘപരിവാര വിരുദ്ധരെന്നു സ്വയം ഘോഷിക്കുകയും തരം കിട്ടുമ്പോഴൊക്കെ സംഘപരിവാരവുമായി ഒത്തുതീര്‍പ്പിലെത്തുകയും ചെയ്യുന്ന മുന്നണികളെ ജനം തിരിച്ചറിഞ്ഞു തുടങ്ങിയതിന്റെ  തെളിവാണ് വേങ്ങരയില്‍ എസ്ഡിപിഐക്കു ലഭിച്ച പിന്തുണ. എസ്ഡിപിഐയുടെ സാന്നിധ്യം ആര്‍എസ്എസിന്റെയും ബിജെപിയുടെയും വളര്‍ച്ചക്ക് ആക്കം കൂട്ടുമെന്നു പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് വേങ്ങരയിലെ ജനങ്ങള്‍ ബാലറ്റിലൂടെ നല്‍കിയിരിക്കുന്നത്.  എസ്ഡിപിഐക്ക് വോട്ട് കൂടിയത് അപകടകരമാണെന്നു പറഞ്ഞ പിണറായി വിജയനും സുധീരനും കുഞ്ഞാലിക്കുട്ടിയും കുമ്മനം രാജശേഖരനെയും ആര്‍എസ്എസിനെയും തൃപ്തിപ്പെടുത്തിയത് മടിശ്ശീലയില്‍ കനമുള്ളതു കൊണ്ടാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മല്‍സരിച്ച മൂന്നിനങ്ങളിലും വെള്ളിമെഡല്‍ നേടിയ തയ്യില്‍ സൈഫുദ്ദീന് എസ്ഡിപിഐ മണ്ഡലം കമ്മിറ്റി ഏര്‍പ്പെടുത്തിയ ഉപഹാരം ചടങ്ങില്‍ മജീദ് ഫൈസി കൈമാറി. നിയോജക മണ്ഡലം പ്രസിഡന്റ് കല്ലന്‍ അബൂബക്കര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍, ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര, ജില്ലാകമ്മിറ്റിയംഗം അഡ്വ. കെ സി നസീര്‍, എസ്.ഡി.ടി.യു സംസ്ഥാന സെക്രട്ടറി ബാബുമണി കരുവാരക്കുണ്ട്, മണ്ഡലം സെക്രട്ടറി പി എം ഷെരീഖാന്‍, ഖജാന്‍ജി എം മുസ്തഫ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക