|    Jun 23 Sat, 2018 4:02 pm
FLASH NEWS

വേങ്ങരയെ ഇളക്കി മറിച്ച് അഡ്വ. നസീറിന്റെ റോഡ് ഷോ

Published : 9th October 2017 | Posted By: fsq

 

വേങ്ങര: എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. നസീര്‍ വേങ്ങരയില്‍ നടത്തിയ റോഡ് ഷോ ശ്രദ്ധേയമായി. രാവിലെ 9 മണിക്ക് ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ നിന്ന് പ്രയാണമാരംഭിച്ച റോഡ് ഷോ പറപ്പൂര്‍ പഞ്ചായത്തില്‍ പര്യടനം നടത്തിയാണ് വേങ്ങരയില്‍ എത്തിയത്. വൈകീട്ട് 5 മണിക്ക് വേങ്ങര ജനതാ ബസാറില്‍ നിന്നാരംഭിച്ച റോഡ് ഷോയില്‍ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസിയും അണിചേര്‍ന്നു. സംസ്ഥാന സെക്രട്ടറി റോയ് അറക്കല്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ കെ അബ്ദുല്‍ ജബ്ബാര്‍, ജില്ല പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര, വൈസ് പ്രസിഡന്റ് അഡ്വ. സാദിഖ് നടുത്തൊടി, വി ടി ഇക്‌റാമുല്‍ ഹഖ്, ജനറല്‍ സെക്രട്ടറി എ കെ മജീദ്, സെക്രട്ടറിമാരായ ബാബുമണി, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ഷൗക്കത്ത് കരുവാരക്കുണ്ട്, ഖജാഞ്ചി  സൈതലവി ഹാജി, തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ ബീരാന്‍ കുട്ടി അരീക്കന്‍, കല്ലന്‍ അബൂബക്കര്‍, അബ്ദുല്‍ ബാരി, ഷെരീഖാന്‍, മുസ്തഫ കുന്നുംപുറം, ബഷീര്‍ എടക്കാപറമ്പ് നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss