|    Oct 18 Thu, 2018 9:06 am
FLASH NEWS

വേങ്ങരയുടെ മനസ്സറിഞ്ഞ് കെ സി നസീറിന്റെ പര്യടനം

Published : 28th September 2017 | Posted By: fsq

 

വേങ്ങര: മണ്ഡലത്തിലെ വോട്ടര്‍മാരുടെ മനസ്സറിഞ്ഞ് എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീറിന്റെ പര്യടനം. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ കഴിഞ്ഞ പത്തു ദിവസങ്ങളിലായി നടത്തിയ പര്യടനങ്ങളില്‍ വോട്ടര്‍മാരെയും പ്രമുഖ വ്യക്തികളെയും നേരില്‍ കണ്ടുള്ള പ്രചരണത്തിനാണ് മുന്‍ഗണന നല്‍കിയിരുന്നത്. ഫാഷിസത്തിന്റെ തേര്‍വാഴ്ചയില്‍ ഭയവിഹ്വലരായിക്കഴിയുന്ന ന്യൂനപക്ഷ-മുസ്‌ലിം സമുദായങ്ങള്‍ക്ക് ആത്മാഭിമാനവും ആത്മവിശ്വാസവും നല്‍കിയാണ് സ്ഥാനാര്‍ഥി വോട്ടര്‍മാരെ സമീപിച്ചത്. ആര്‍എസ്എസും സംഘപരിവാരവും നടപ്പാക്കുന്ന മുസ്്‌ലിം-ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങള്‍ അക്ഷരാര്‍ഥത്തി ല്‍ നടപ്പാക്കുന്ന ഇടതുമുന്നണിയും ആര്‍എസ്എസിനു മുമ്പില്‍ വിനയം പാലിക്കുന്ന യുഡിഎഫും തുടരുന്ന നിലപാടുകള്‍ ജനവിരുദ്ധമാണെന്ന സന്ദേശം വോട്ടര്‍മാര്‍ക്ക് തിരിച്ചറിവ് നല്‍കുന്നതായിരുന്നു. ഡോ. ഹാദിയ അനുഭവിക്കുന്ന മനുഷ്യാവകാശ-പൗരാവകാശ ലംഘനങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന ഇടത്-വലത് മുന്നണികള്‍ ആര്‍എസ്എസ് ഭീഷണിക്കു മുമ്പില്‍ നിഷ്പ്രഭമാകുന്ന കാഴ്ച ഏറെ ദയനീയമാണെന്ന് വോട്ടര്‍മാരും സാക്ഷ്യപ്പെടുത്തുന്നു. വികസന നേട്ട കോട്ടങ്ങള്‍ വിശദീകരിച്ച് വോട്ടര്‍മാരെ വാഗ്ദാനപ്പെരുമഴയില്‍ വീഴ്ത്തുന്ന പരമ്പരാഗത രീതിയില്‍ നിന്നു മാറി നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടമാണ് വര്‍ത്തമാനകാലത്ത് അനിവാര്യമെന്നും കെ സി നസീര്‍ വോട്ടര്‍മാരെ ബോധ്യപ്പെടുത്തുന്നുണ്ട്. ഇന്നലെ പറപ്പൂരിലും ഒതുക്കുങ്ങലിലുമായിരുന്നു പര്യടനം. ഇന്ന് രാവിലെ ഊരകത്തും വൈകീട്ട് വേങ്ങരയിലെയും വിവിധ കേന്ദ്രങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കാണും. രാവിലെ 10ന് വേങ്ങര ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന സ്ഥാനാര്‍ഥി സംഗമത്തിലും അദ്ദേഹം പങ്കെടുക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss