|    Jul 17 Tue, 2018 1:35 pm
FLASH NEWS
Home   >  Kerala   >  

വേങ്ങരയില്‍ ശോഭ സുരേന്ദ്രനെ ഒഴിവാക്കി;കെ. ജനചന്ദ്രന്‍ മാസ്റ്റര്‍ ബിജെപി സ്ഥാനാര്‍ത്ഥി?

Published : 19th September 2017 | Posted By: mi.ptk

വേങ്ങര: വേങ്ങരയില്‍ ശോഭാസുരേന്ദ്രനെ സ്ഥാനാര്‍ത്ഥി സ്ഥാനത്തുനിന്ന് മാറ്റിയതായി സൂചന. പകരം  ബിജെപിയുടെ മലപ്പുറം മുന്‍ അധ്യക്ഷന്‍ കെ ജനചന്ദ്രന്‍ മാസ്റ്റര്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന കോര്‍കമ്മിറ്റി ഏകകണ്ഠമായി നല്‍കിയ ശോഭ സുരേന്ദ്രന്റെ പേര് തള്ളിയാണ് ജനചന്ദ്രന്‍ മാസറ്ററെ സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചത് എന്നാണ് സൂചന. കേരളത്തിന്റെ സംഘടനാ ചുമതല വഹിക്കുന്ന സെക്രട്ടറി സന്തോഷാണ് ശോഭ സുരേന്ദ്രന് പകരം ജനചന്ദ്രന്റെ പേര് കോര്‍കമ്മിറ്റിയില്‍ നിര്‍ദ്ദേശിച്ചത്.
വേങ്ങരയില്‍ മത്സരിക്കാന്‍ മാനസികമായി ഒരുങ്ങാന്‍ കഴിഞ്ഞ ദിവസം നേതൃത്വം ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഔദ്യോഗിക അറിയിപ്പ് ഇതുവരെ ലഭിച്ചില്ലെന്നു ജനചന്ദ്രന്‍ മാസ്റ്റര്‍ വ്യക്തമാക്കി.
കേരളം സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി ദേശീയ നേതൃത്വം തള്ളിയിരുന്നു. സ്ഥാനാര്‍ത്ഥിയായി സംസ്ഥാന നേതാക്കള്‍ വേണ്ടെന്നും പ്രാദേശിക നേതാക്കള്‍ മതിയെന്നും ദേശീയ നേതൃത്വം അറിയിച്ചിരുന്നു.
അതേസമയം, വേങ്ങരയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം രണ്ട് ദിവസത്തിനകമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചു. കേരളം സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്ര നേതൃത്വം തള്ളിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്നും കുമ്മനം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss