|    Oct 19 Thu, 2017 3:36 am
FLASH NEWS
Home   >  Kerala   >  

വേങ്ങരയില്‍ ബിജെപിക്ക് പോസ്റ്റര്‍ ഒട്ടിച്ച പണംപോലും നഷ്ടമാകും:വെള്ളാപ്പള്ളി

Published : 1st October 2017 | Posted By: mi.ptk

തിരുവനന്തപുരം: വേങ്ങരയില്‍ ബി.ജെ.പിക്ക് പോസ്റ്റര്‍ അടിച്ച കാശ് പോലും നഷ്ടമാകുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. 5000 വോട്ട് മാത്രമായിരിക്കും ബിജെപിക്ക് അവിടെ ലഭിക്കുക. വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ മന:സാക്ഷി വോട്ട് ചെയ്യണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ബിജെപി വച്ചുനീട്ടുന്ന നക്കാപ്പിച്ച വാങ്ങി ബിഡിജെഎസ് ഒത്തുതീര്‍പ്പിന് തയ്യാറാവരുതെന്നെന്നും കേന്ദ്ര ഭരണത്തിന്റെ അവസാനകാലത്ത് വച്ച് നീട്ടുന്ന നക്കാപ്പിച്ച വാങ്ങുന്നത് അനൗചിത്യമാണെന്നും അദ്ദേഹം പറഞ്ഞു.
ബിഡിജെഎസിന് നല്‍കാമേന്നെറ്റിരുന്ന ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ ഉടന്‍ നല്‍കാമെന്ന് കഴിഞ്ഞ ദിവസം അമിത് ഷായുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയില്‍ ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇതോടെ എന്‍.ഡി.എയില്‍ ബി.ജെ.പിയുമായുള്ള സഹകരണം ബി.ഡി.ജെ.എസ് തുടരുമെന്ന് തുഷാര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക