|    Sep 22 Fri, 2017 5:19 pm
FLASH NEWS
Home   >  Districts  >  Kannur  >  

വേങ്ങരയില്‍ സ്ഥാനാര്‍ത്ഥിയെ 18ന് തീരുമാനിക്കും: കെപിഎ മജീദ്

Published : 13th September 2017 | Posted By: shins

കണ്ണൂര്‍: വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗിലോ യുഡിഎഫിലോ ആശങ്കയില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. സ്ഥാനാര്‍ത്ഥി ആരാകുമെന്നതിനെ കുറിച്ച് 18ന് ചേരുന്ന യോഗത്തില്‍ തീരുമാനിക്കും. പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങള്‍ തന്നെ പ്രഖ്യാപനം നടത്തുമെന്നും മജീദ് കണ്ണൂരില്‍ പറഞ്ഞു. ആത്മ വിശ്വാസത്തോടെയാണ് പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മുന്നണി ഒറ്റക്കെട്ടാണ്. പാര്‍ട്ടി പ്രവര്‍ത്തനം മണ്ഡലത്തില്‍ സജീവമാണ്. തെരഞ്ഞെടുപ്പ് രംഗത്ത്  യുഡിഎഫ് ഒറ്റക്കെട്ടായിരിക്കുമെന്നും കെപിഎ മജീദ് പറഞ്ഞു. അതേസമയം, വേങ്ങര ഉപതിരഞ്ഞെടുപ്പിന് മുമ്പ് പുതിയ കെപിസിസി പ്രസിഡന്റ് എത്തിയേക്കുമെന്നാണ് സൂചന.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക