|    Jul 22 Sun, 2018 12:30 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

വേങ്ങരയില്‍ കെ എന്‍ എ ഖാദര്‍ യുഡിഎഫ് സ്ഥാനാര്‍ഥി

Published : 19th September 2017 | Posted By: fsq

 

മലപ്പുറം: വേങ്ങര നിയമസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയായി  മുസ്‌ലിംലീഗിലെ അഡ്വ. കെ എന്‍ എ ഖാദറിനെ തിരഞ്ഞെടുത്തു. പാണക്കാട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളാണ് വിവരമറിയിച്ചത്. സ്ഥാനാര്‍ഥി പ്രഖ്യാപനം 20നാണ് തീരുമാനിച്ചിരുന്നത്. ഇത് പിന്നീട് 19നും അവസാന നിമിഷം ഇന്നലത്തേക്കും മാറ്റുകയായിരുന്നു. മൂന്നാംതവണയാണ് കെ എന്‍ എ ഖാദര്‍ ലീഗ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത്. നിലവില്‍ മലപ്പുറം ജില്ലാ ജന. സെക്രട്ടറിയാണ്. സംസ്ഥാന സെക്രട്ടറിയായ യു എ ലത്തീഫിന് ജില്ലാ ജന. സെക്രട്ടറിയുടെ അധിക ചുമതല നല്‍കി. അഡ്വ. യു എ ലത്തീഫ് മല്‍സരിക്കുമെന്ന് ഏറക്കുറേ ഉറപ്പിച്ചിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഖാദറിനെ പാര്‍ലമെന്ററി കമ്മിറ്റി പ്രഖ്യാപിച്ചത്. 2001ല്‍ വള്ളിക്കുന്നിലും 2011ല്‍ കൊണ്ടോട്ടിയിലും മല്‍സരിച്ച് ജയിച്ചിരുന്നു.മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി, എസ്ടിയു സംസ്ഥാന പ്രസിഡന്റ്, റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി മെമ്പര്‍, വഖ്ഫ് ബോര്‍ഡ് , ഹജ്ജ് കമ്മിറ്റി മെമ്പര്‍ തുടങ്ങിയ സ്ഥാനം വഹിച്ചിട്ടുണ്ട്. എഴുത്തുകാരന്‍ കൂടിയായ ഖാദര്‍ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സിപിഐ മുന്‍ ദേശീയ കമ്മിറ്റിയംഗമായ കെ എന്‍ എ ഖാദര്‍ 1987ലാണ് ലീഗില്‍ ചേര്‍ന്നത്. എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.  67കാരനായ ഖാദര്‍ മലപ്പുറം കോഡൂര്‍ വടക്കേമണ്ണ അലവി മുസ്‌ല്യാരുടെയും ഏലച്ചോല ആയിഷയുടെയും മകനാണ്. സാബിറയാണ് ഭാര്യ. ഇംതിയാസ്, നസീഫ്, അഹമ്മദ് സയാന്‍, മുഹമ്മദ് ജൗഹര്‍, ആയിഷ ഫെമിന്‍ മക്കളാണ്. കുഞ്ഞാലിക്കുട്ടി രാജിവച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss