|    Oct 21 Sat, 2017 6:43 am
FLASH NEWS
Home   >  Kerala   >  

വേങ്ങരയില്‍ കെഎന്‍എ ഖാദറിന് തന്നേക്കാള്‍ മികച്ച ഭൂരിപക്ഷം ലഭിക്കും: കുഞ്ഞാലിക്കുട്ടി

Published : 8th October 2017 | Posted By: mi.ptk

മലപ്പുറം: വേങ്ങര തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദറിന് തനിക്ക് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് മുസ് ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി. മലപ്പുറം പ്രസ്‌ക്ലബിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേങ്ങരയിലെ വോട്ടുകള്‍ യുഡിഎഫിന്റെ വോട്ടുകളാണ്. അതിനാല്‍ തന്നെ അതില്‍ കുറവുവരാന്‍ സാധ്യതയില്ല. കൂടാനാണ് സാധ്യത. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപിയുടെ മുഖ്യശത്രു കോണ്‍ഗ്രസാണ്. രാഹുല്‍ഗാന്ധിയുടെ നേതൃത്തില്‍ 2019ലെ തിരഞ്ഞെടുപ്പില്‍ യുപിഎ സര്‍ക്കാര്‍ മടങ്ങിവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബിജെപിയുടെ മുഖ്യ ശത്രു സിപിഎമ്മാണെന്ന് വരുത്തി തീര്‍ക്കാനുള്ള കള്ളക്കളിയാണ് ഇരുകൂട്ടരും ഓഫീസ് മാര്‍ച്ചിലൂടെ നടകത്തുന്നത്. ഗുജറാത്തില്‍ മോദിയെ എതിര്‍ത്ത അഹമ്മദ് പട്ടേലിനെ കോണ്‍ഗ്രസ് ജയിപ്പിച്ചു. ഫാഷിസത്തിനെതിരെയുള്ള ഡല്‍ഹിയിലെ മതേതര കൂട്ടായ്മയിലേക്ക് അറച്ചുനിക്കാതെ സിപിഎമ്മും കടന്നുവരണം. അതോടെ ഫാഷിസത്തിനെതിരെയുള്ള മതേതര ശക്തികളുടെ എതിര്‍പ്പ് പൂര്‍ണഅര്‍ത്ഥത്തിലാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക