|    Oct 20 Fri, 2017 12:05 am
Home   >  Kerala   >  

വേങ്ങരയിലേക്ക് ഇല്ലെന്ന് മാണി; പകരം തോമസ് ഉണ്ണിയാടന്‍ എത്തും

Published : 7th October 2017 | Posted By: shadina sdna


മലപ്പുറം: വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദറിന് വേണ്ടി വോട്ടുചോദിക്കാന്‍ കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണി എത്തില്ല. മാണിക്ക് പകരം തോമസ് ഉണ്ണിയാടന്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുമെന്ന് കേരള കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിന് എത്തണമെന്ന് ആവശ്യപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടി നേരിട്ട് കെ എം മാണിയെ ക്ഷണിക്കുകയായിരുന്നു. എന്നാല്‍ പ്രചാരണത്തിന് എത്താത്തതിന്റെ കാരണം മാണി വ്യക്തമാക്കിയിട്ടില്ല. പകരം തോമസ് ഉണ്ണിയാടനെ പ്രചാരണത്തിന് പാര്‍ട്ടി നിയോഗിക്കുകയായിരുന്നു.
വേങ്ങരയില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദറെ പിന്തുണയ്ക്കുമെന്ന് കെ എം മാണി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക