|    Jul 21 Sat, 2018 1:52 am
FLASH NEWS
Home   >  Kerala   >  

വേങ്ങരയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തെറ്റുപറ്റിയിട്ടില്ല: കുഞ്ഞാലിക്കുട്ടി

Published : 27th September 2017 | Posted By: mi.ptk

തിരുവനന്തപുരം: വേങ്ങരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുസ്‌ലിം ലീഗിന് തെറ്റുപറ്റിയിട്ടില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. ഇതുസംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും തിരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചതെന്ന പ്രചാരണം തെറ്റാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യുവാക്കള്‍ക്ക് അതാത് ഘട്ടത്തില്‍ ലീഗ് പ്രാധാന്യം നല്‍കിയിട്ടുണ്ട്. വേങ്ങരയിലെ ലീഗ് വിമത സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ജനങ്ങള്‍ അറിയുന്നത് പത്രങ്ങളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫുമായി സഹകരിക്കണോ എന്ന് തീരുമാനിക്കേണ്ടത് കെഎം മാണിയാണ്. അക്കാര്യത്തില്‍ മുന്‍കൈ എടുക്കേണ്ട കാര്യം ഇപ്പോഴില്ല. ബിഡിജെഎസ് വന്നാല്‍ പാര്‍ട്ടി എതിര്‍ക്കില്ല. ബിജെപി വിരുദ്ധ വികാരമുണ്ടാക്കുന്നതില്‍ മുസ്‌ലിം ലീഗിനും പങ്കുണ്ട്. ദേശീയ തലത്തില്‍ ബിജെപിയുടെ പിന്തുണ കുറഞ്ഞുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss