|    Jul 19 Thu, 2018 11:43 am
FLASH NEWS
Home   >  Kerala   >  

വേങ്ങരയിലെ ലീഗ് സ്ഥാനാര്‍ഥിയെ ബുധനാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കും: കുഞ്ഞാലിക്കുട്ടി

Published : 17th September 2017 | Posted By: shins

മലപ്പുറം: വേങ്ങരയിലെ ലീഗ് സ്ഥാനാര്‍ഥിയെ ബുധനാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അസൗകര്യം മൂലമാണ് ചര്‍ച്ചകള്‍ നീണ്ടു പോയത്. വേങ്ങര തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് മുതിര്‍ന്ന ലീഗ് നേതാക്കള്‍ക്കെതിരെ ആക്ഷേപം ഉന്നയിച്ച എം.എസ്.എഫ് ദേശീയ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തത് വിവാദമാക്കേണ്ടതില്ല. വേങ്ങര യു.ഡി.എഫിന്റെ ശക്തി കേന്ദ്രമാണന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനറിയാമെന്നും അക്കാരണത്താലാണ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാവും ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് പറയാന്‍ അദ്ദേഹം ധൈര്യം കാണിക്കാത്തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss