|    May 23 Tue, 2017 6:06 pm
FLASH NEWS

വേങ്ങരയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Published : 18th October 2016 | Posted By: Abbasali tf

മലപ്പുറം: വേങ്ങരയിലെ ഗതാഗത കുരുക്കിനും അതുവഴിയുള്ള റോഡപകടങ്ങള്‍ക്കും ആവശ്യമായ നടപടികള്‍ ഉടന്‍ നടപ്പാക്കുമെന്ന് ജില്ലാ പഞ്ചാത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍. ഇതിനായി റാഫിന്റെയും വ്യാപാരി സുഹൃത്തുക്കളുടേയും സഹായം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വേങ്ങര എസ്എംഇജി കോളജില്‍ സംഘടിപ്പിച്ച റോഡ് സുരക്ഷാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റാഫ് നടത്തിക്കൊണ്ടിരിക്കുന്ന ബോധവല്‍ക്കരണ പരിപാടികളും പരിഹാര നിര്‍ദ്ദേശങ്ങളുമായി പോലിസിന്റെ ഭാഗത്ത് നിന്നുള്ള സഹായം അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ കെ അബ്ദുല്‍ റഷീദ് ഉറപ്പ് നല്‍കി. വരും ദിവസങ്ങളില്‍ സ്‌കൂള്‍ ബസുകളെന്നപോലെ മറ്റിതര വാഹനങ്ങളും പരിശോധനകള്‍ കര്‍ക്കശമാക്കുമെന്ന് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ കെ എം ഷാജി അറിയിച്ചു.   മാതൃകാ ഡ്രൈവര്‍മാരായ പി പി ഹംസ, പി എം വിനീഷ്, എ പി മൊയ്തീന്‍ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.  റോഡപകടം ഒരു പരിഹാരമാര്‍ഗം എന്ന വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ രചനാ മല്‍സരം വിജയികളായവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ അസ്‌ലു, എഇഒ ജയപ്രകാശ്, വേങ്ങര എസ്‌ഐ ശ്രീനിവാസന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി പി അബ്ദുല്‍ അസീസ് ഹാജി, പി കെ ജാസിം സമദ്, സി കെ മുനീര്‍, എ ടി സൈതലവി, പി പി ബദറുന്നിസ, ചെമ്മുക്കന്‍ ബീരാന്‍, എ കെ അഹമ്മദ് ഷാക്കിര്‍, എ ഡി ശ്രീകുമാര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day